Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:30 AM IST Updated On
date_range 22 Jun 2022 5:30 AM ISTപ്ലസ് ടു: ജില്ലയിൽ 75.91 ശതമാനം വിജയം
text_fieldsbookmark_border
പത്തനംതിട്ട: പ്ലസ് ടുവിന് ജില്ലയിലെ 83 സ്കൂളുകളിലായി പരീക്ഷ എഴുതിയ 11,517 പേരിൽ 8743 പേർ വിജയിച്ചു. മൊത്തം 11,617 പേരാണ് രജിസ്റ്റർ ചെയ്തത്. 75.91 ആണ് വിജയ ശതമാനം. കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനത്തിൽ കുറവുണ്ടായി. സംസ്ഥാനതലത്തിൽ ജില്ലക്ക് 13ാം സ്ഥാനമാണ്. എല്ലാ വിഷയത്തിനും 568 പേർക്ക് എ പ്ലസ് ലഭിച്ചു. ടെക്നിക്കൽ വിഭാഗത്തിൽ 198 പേർ പരീക്ഷ എഴുതിയതിൽ 176 പേർ വിജയിച്ചു. 88 ശതമാനം വിജയമുണ്ട്. എല്ലാ വിഷയത്തിനും 15 പേർക്ക് എ പ്ലസും ലഭിച്ചു. ഓപൺ സ്കൂൾ വിഭാഗത്തിൽ 37 പേർ പരീക്ഷയെഴുതി. ഇതിൽ 34 പേർ വിജയിച്ചു. വിജയ ശതമാനം 91.89. രണ്ടുപേർക്ക് എ പ്ലസും ലഭിച്ചു. വി.എച്ച്.എസ്.ഇയിൽ 1599 പേർ പരീക്ഷ എഴുതിയതിൽ 1144 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 71.54 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 67.99 ആയിരുന്നു വി.എച്ച്.എസ്.ഇ വിജയ ശതമാനം. മാർക്ക് ലിസ്റ്റിൽ മാറ്റമില്ലാതെ പിന്നിൽ പത്തനംതിട്ട: ഹയർ സെക്കൻഡറി ഫലത്തിൽ ഇത്തവണയും ജില്ലക്ക് വലിയ മാറ്റമില്ല. ഓരോ തവണയും പ്ലസ് ടു ഫലം വരുമ്പോൾ ജില്ല പിന്നിൽ തന്നെയാണ്. ഇത്തവണ 13ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 82.53 വിജയ ശതമാനവുമായി ജില്ല ഏറ്റവും പിന്നിലായിരുനു. 2020ലും 82.74 ശതമാനവുമായി ജില്ല ഏറ്റവും പിന്നിലായിരുന്നു. 2019ൽ 78 ശതമാനവും. 2018ൽ 77.16 ശതമാനവും. 2017 വർഷം 77.65 ശതമാനവുമായിരുന്നു വിജയം. 2016ൽ 72.4 ആയിരുന്നു വിജയ ശതമാനം. പ്ലസ് ടു ഫലം വരുമ്പോൾ ജില്ല തുടർച്ചയായി ഏറ്റവും പിന്നിലാവുമ്പോൾ എസ്.എസ്.എൽ.സി ഫലത്തിൽ ജില്ലക്ക് മികച്ച വിജയം നേടാൻ കഴിയുന്നുണ്ട്. 2011 മുതൽ ഓരോ വർഷവും ഹയർ സെക്കൻഡറി വിജയ ശതമാനത്തിൽ ജില്ല താഴോട്ട് പോകുമ്പോഴും ഇത് ഉയർത്താൻ വേണ്ട കാര്യമായ നടപടികൾ ഒന്നും വിദ്യാഭ്യാസ വകുപ്പിൻെറ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. പഠനനിലവാരം ഉയർത്തുന്നത് സംബന്ധിച്ച് പല ചർച്ചകളും ജില്ലതലത്തിലും മറ്റും നടക്കാറുണ്ട്. പ്ലസ് ടു വിജയ ശതമാനം ഉയർത്താൻ വേണ്ടി ജില്ല പഞ്ചായത്ത് തയാറാക്കുന്ന പദ്ധതികളും ഫലം കാണുന്നില്ല. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രേത്യക ട്യൂഷൻെറ അഭാവം, ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൻെറ ഇടപെടൽ ഇല്ലായ്മ, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്രത്യേക പരിശീലനങ്ങൾ നൽകാത്തതും പരാജയ കാരണങ്ങളായി വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story