Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓമല്ലൂരിൽ 7000 തൈ...

ഓമല്ലൂരിൽ 7000 തൈ വിതരണം ചെയ്യും

text_fields
bookmark_border
പത്തനംതിട്ട: പരിസ്ഥിതി ദിനത്തിൽ ഓമല്ലൂർ പഞ്ചായത്തിലെ 14 വാർഡിൽ വിതരണം ചെയ്യുന്നതിന്​ തൊഴിലുറപ്പ് തൊഴിലാളികൾ നട്ടുവളർത്തിയ 7195 തൈയുടെ നടീൽ ഉദ്ഘാടനം നടന്നു. തൈ നടീൽ മണ്ണാറമലയിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ജോൺസൺ വിളവിനാലും സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജെ. ഇന്ദിരാദേവിയും ഉദ്ഘാടനം ചെയ്തു. തൈകൾ സൗജന്യമായാണ് നട്ടുനൽകുന്നത്. ഇതിന്‍റെ പരിപാലനവും തൊഴിലുറപ്പിന്‍റെ നേതൃത്വത്തിൽ നടക്കും. 100 ദിവസം കൊണ്ടാണ് തൊഴിലാളികൾ തൈകൾ നട്ടു വളർത്തി വലുതാക്കിയത്. -------- നികുതി പിരിവ് ഓൺലൈനിലേക്ക്​ കല്ലൂപ്പാറ: വസ്തു നികുതി പിരിവ് പൂർണമായും ഓൺലൈൻ പേമെന്‍റ്​ സംവിധാനത്തിലേക്ക് മാറുന്നതിന്‍റെ ഭാഗമായി കല്ലൂപ്പാറ പഞ്ചായത്തിലെ എല്ലാ കെട്ടിട ഉടമകളും അവരുടെ പേരിലുള്ള കെട്ടിട നമ്പറുകളും മൊബൈൽ നമ്പറുകളും ഈ മാസം 18ന് മുമ്പ്​ പഞ്ചായത്ത്​ ഓഫിസിൽ നേരിട്ടോ താഴെ പറയുന്ന ഫോൺ നമ്പറുകൾ മുഖേനയോ അറിയിക്കണം. യഥാക്രമം വാർഡുകൾ, ബന്ധപ്പെടേണ്ട നമ്പർ ചുവടെ: വാർഡ് 1, 2, 3, 13, 14- 8590812415. വാർഡ് 4, 5, 6, 7, 8-9446040779. വാർഡ് 9, 10, 11, 12-8848424104, 9387355255. -------- വൈദ്യുതി മുടങ്ങും മല്ലപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാന്താനം, പുതുശ്ശേരി, മൂശാരിക്കവല, കാഞ്ഞിരത്തിങ്കൽ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകട്ട്​ അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി മല്ലപ്പള്ളി അസിസ്റ്റന്‍റ്​ എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story