Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാവേലി സൂപ്പര്‍...

മാവേലി സൂപ്പര്‍ സ​്​റ്റോർ ഉദ്ഘാടനം 7ന്

text_fields
bookmark_border
അടൂർ: പെരിങ്ങനാട് പതിനാലാം മൈലില്‍ സപ്ലൈകോയുടെ നൂതന സംരംഭമായ സപ്ലൈകോ മാവേലി സൂപ്പര്‍ സ്​റ്റോര്‍ ഒരുങ്ങി. ഈ മാസം ഏഴിന് വൈകീട്ട് നാലിന് മന്ത്രി ജി.ആര്‍. അനില്‍ മാവേലി സൂപ്പര്‍ സ്​റ്റോര്‍ ഉദ്ഘാടനം ചെയ്യും. ആ​േൻറാ ആൻറണി എം.പി മുഖ്യാതിഥിയായിരിക്കും. --------- നവോദയ പ്രവേശനം പത്തനംതിട്ട: ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2022-23 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷക്ക്​ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 15 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്രവേശനത്തിന്​ ഓണ്‍ലൈന്‍ അപേക്ഷകള്‍ www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04735-265246. ഹെല്‍പ്പ് ഡെസ്‌ക്: 9591196535. ------ സാക്ഷ്യപത്രം സമര്‍പ്പിക്കണം അടൂർ: ഏനാദിമംഗലം പഞ്ചായത്തിലെ വിധവ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ വാങ്ങുന്ന 60 വയസ്സില്‍ താഴെയുള്ള ഗുണഭോക്താക്കൾ പുനര്‍വിവാഹിത അല്ല, വിവാഹിതയല്ലെന്ന ഗസറ്റഡ് ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഈ മാസം 31 നകം പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 246031. പ്രമാടം: ഗ്രാമപഞ്ചായത്തിലെ വിധവ പെന്‍ഷനും അവിവാഹിത പെന്‍ഷനും വാങ്ങുന്ന 60 വയസ്സില്‍ താഴെയുള്ള ഗുണഭോക്താക്കള്‍ ഗസറ്റഡ് ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഈ മാസം 20ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2242215. എഴുമറ്റൂര്‍: ഗ്രാമപഞ്ചായത്തില്‍നിന്നും 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ വാങ്ങുന്നവര്‍ വിവാഹം ചെയ്തിട്ടില്ലായെന്ന സാക്ഷ്യപത്രവും വിധവ പെന്‍ഷന്‍ വാങ്ങുന്ന 60 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ പുനര്‍വിവാഹിതയല്ലായെന്ന സാക്ഷ്യപത്രവും വില്ലേജ് ഓഫിസറില്‍ നിന്നോ, ഗസറ്റഡ് ഓഫിസറില്‍ നിന്നോ വാങ്ങി ഈ മാസം 20നകം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0469 2650528.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story