Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുറയാതെ കോവിഡ്​; 694...

കുറയാതെ കോവിഡ്​; 694 പേര്‍ക്കുകൂടി രോഗബാധ Leed pege2

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്​ച 694 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്​ച സംസ്ഥാനത്ത്​ ഏറ്റവും കൂടുതൽ രോഗികൾ ജില്ലയിലാണ്​. 571 പേര്‍ രോഗമുക്തരായപ്പോൾ 29കാരിയടക്കം രോഗം ബാധിച്ച രണ്ടുപേർ മരിച്ചു. 51 വയസ്സുള്ള കൊക്കാത്തോട് സ്വദേശിനി, 29 വയസ്സുള്ള കോന്നി സ്വദേശിനി എന്നിവരാണ്​ മരിച്ചത്​. കോന്നി സ്വദേശിനി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ്​ രോഗം സ്ഥിരീകരിച്ചത്​. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്തുനിന്ന് വന്നവരും 12 പേര്‍ അന്തർ​ സംസ്ഥാനങ്ങളില്‍നിന്നും വന്നവരും 670 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്. പത്തനംതിട്ട നഗരപരിധിയിൽ വ്യാഴാഴ്​ച 55 പേർക്കാണ്​ ​രോഗം സ്ഥിരീകരിച്ചത്​. കുമ്പഴ, കുലശേഖരപതി, നന്നുവക്കാട്, അഴൂര്‍, വലഞ്ചുഴി, പേട്ട, മേലെവെട്ടിപ്രം, മുണ്ടുകോട്ടക്കല്‍ എന്നിവിടങ്ങളിൽനിന്നാണ്​ രോഗബാധ റിപ്പോർട്ട്​ ​െചയ്​തിരിക്കുന്നത്​. അടൂര്‍ 25, പന്തളം 23, തിരുവല്ല 19 എന്നിങ്ങനെയാണ്​ മറ്റ്​ നഗരസഭകളിലെ നില. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിൽ 53 പേർക്കും വ്യാഴാഴ്​ച രോഗം സ്ഥിരീകരിച്ചു. ഈസ്​റ്റ്​ ഓതറ, ഇരവിപേരൂർ എന്നിവിടങ്ങളിലാണ്​ രോഗബാധ. അരുവാപ്പുലം 26, കൊടുമണ്‍ 24, പള്ളിക്കല്‍ 23, കോന്നി 22, ഏഴംകുളം 20 , പ്രമാടം 19, ഓമല്ലൂര്‍ 18, കടമ്പനാട്, ചെന്നീര്‍ക്കര 17, വടശ്ശേരിക്കര, മല്ലപ്പുഴശ്ശേരി 16, നാറാണംമൂഴി 14, ഏനാദിമംഗലം, മലയാലപ്പുഴ, ഏറത്ത് 13, റാന്നി പെരുനാട് 12, പെരിങ്ങര, റാന്നി, അയിരൂര്‍ 11, വെച്ചൂച്ചിറ 10, കവിയൂര്‍, കലഞ്ഞൂർ, മെഴുവേലി, തണ്ണിത്തോട്, റാന്നി പഴവങ്ങാടി, കടപ്ര ഒമ്പത്​, പുറമറ്റം, റാന്നി അങ്ങാടി, കുളനട എട്ട്​, നിരണം, വള്ളിക്കോട്, മല്ലപ്പള്ളി ഏഴ്​, കോയിപ്രം, കുറ്റൂര്‍, തുമ്പമണ്‍, ചിറ്റാര്‍ ആറ്​, എഴുമറ്റൂര്‍, സീതത്തോട്, തോട്ടപ്പുഴശ്ശേരി, ആറന്മുള അഞ്ച്​, കോഴഞ്ചേരി, മൈലപ്ര, ഇലന്തൂര്‍ നാല്​, കുന്നന്താനം, കോട്ടാങ്ങല്‍, ആനിക്കാട് മൂന്ന്​, കല്ലൂപ്പാറ, നെടുമ്പ്രം, ചെറുകോല്‍ രണ്ട്,​ കൊറ്റനാട് ഒന്ന്​ എന്നിങ്ങനെ മറ്റ്​ ഗ്രാമപഞ്ചായത്തിലും രോഗബാധിതരുണ്ട്​. ജില്ലയില്‍ ഇതുവരെ ആകെ 49,995 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. 43,564 പേർ രോഗമുക്തരായി. 6134 പേര്‍ ചികിത്സയിലുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story