Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:34 AM IST Updated On
date_range 1 Jun 2022 5:34 AM ISTഎന്‍റെ കേരളം മേള: 60.79 ലക്ഷത്തിന്‍റെ വിറ്റുവരവ്
text_fieldsbookmark_border
ജില്ല വ്യവസായ കേന്ദ്രത്തിന്‍റെ കീഴില്‍ അണിനിരന്ന വാണിജ്യ സ്റ്റാളുകള്‍ 33 ലക്ഷം രൂപാ വരുമാനം നേടി പത്തനംതിട്ട: സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ജില്ല സ്റ്റേഡിയത്തില്‍ നടന്ന എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ 60,79,828 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ജില്ല മിഷന്‍റെ ഫുഡ് കോര്‍ട്ടില്‍ 10,51,590 രൂപയും വാണിജ്യ സ്റ്റാളുകളില്‍ 9,60,725 രൂപയും ഉള്‍പ്പെടെ ആകെ 20,12,315 രൂപ വരുമാനം ലഭിച്ചു. ജില്ല വ്യവസായ കേന്ദ്രത്തിന്‍റെ കീഴില്‍ അണിനിരന്ന വാണിജ്യ സ്റ്റാളുകള്‍ ആകെ 33,13,090 രൂപ വരുമാനം നേടി. പ്രധാന സ്റ്റാളുകളും വരുമാനവും: കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റി-1,26,800 രൂപ, സപ്ലൈകോ- 12,124 രൂപ, വി.എഫ്.പി.സി.കെ-12,500 രൂപ, പത്തനംതിട്ട സമത സഹകരണ സംഘം- 46,000 രൂപ, ചൊള്ളനാവയല്‍ എസ്.സി കോഓപറേറ്റിവ് സൊസൈറ്റി- 43,500 രൂപ, സാമൂഹിക നീതി വകുപ്പ് വാണിജ്യ സ്റ്റാളുകള്‍-57,629 രൂപ, കണ്‍സ്യൂമര്‍ഫെഡ്-2,87,000 രൂപ, ഖാദി ബോര്‍ഡ്-25,000 രൂപ, മില്‍മ-2,00,000 രൂപ, ഹാന്‍റക്സ്- 25,000 രൂപ, കൈരളി ഹാന്‍ഡിക്രാഫ്റ്റ്സ്-32,000 രൂപ, വനംവകുപ്പ്- 8000 രൂപ, കയര്‍ബോര്‍ഡ്- 30,000 രൂപ, ആറന്മുള വാസ്തുവിദ്യാഗുരുകുലം- 6700 രൂപ, കൃഷിവകുപ്പ്- 1,68,870 രൂപ. വ്യക്തിഗത വരുമാനത്തില്‍ തിരുവല്ല ജഗന്‍സ് ഫുഡ് കമ്പനി 9,00,000 രൂപ നേടി ഒന്നാമത് എത്തി. 90 തീം സ്റ്റാളുകളും 89 വാണിജ്യ സ്റ്റാളുകളും ഉള്‍പ്പെടെ ആകെ 179 സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. മേയ് 11മുതല്‍ 17വരെയാണ് പ്രദര്‍ശന വിപണന മേള ജില്ല സ്റ്റേഡിയത്തില്‍ നടന്നത്. ----------- boxxxxxxxxxxxxxxxxxx സിവില്‍ സര്‍വിസ് അക്കാദമി ഉപകേന്ദ്രം കോന്നിയിൽ പത്തനംതിട്ട: കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമി ഉപകേന്ദ്രം കോന്നി കേന്ദ്രമാക്കി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ടാലന്‍റ് ഡെവലപ്‌മെന്‍റ് കോഴ്‌സും സിവില്‍ സര്‍വിസ് ഫൗണ്ടേഷന്‍ കോഴ്‌സുമാണ് ആരംഭിക്കുന്നത്. ക്ലാസുകള്‍ ജൂണ്‍ മൂന്നാമത്തെ ആഴ്ച മുതല്‍ എല്ലാ ഞായറാഴ്ചകളിലും നടക്കും. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്‍റ് ഡെവലപ്‌മെന്‍റ് കോഴ്‌സിനും ഹയർസെക്കന്‍ഡറി വിദ്യാർഥികള്‍ക്കുള്ള ഫൗണ്ടേഷന്‍ കോഴ്‌സിനുമുള്ള പ്രവേശനം ആരംഭിച്ചു. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്തി ഫീസ് അടക്കണം. ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി 2022 ജൂണ്‍ 15. വെബ്‌സൈറ്റ് : kscsa.org.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story