Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:31 AM IST Updated On
date_range 7 Nov 2021 5:31 AM ISTകോവിഡ് മരണം; ധനസഹായത്തിന് ലഭിച്ചത് 604 അപേക്ഷ
text_fieldsbookmark_border
പത്തനംതിട്ട: കോവിഡ് മരണത്തെ തുടര്‍ന്നുള്ള ധനസഹായത്തിനായി നിലവില്‍ ജില്ലയിൽ ലഭിച്ചത് 604 അപേക്ഷ. 130 എണ്ണം പരിശോധന പൂര്‍ത്തിയായി. 115 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. 43 എണ്ണം നിരസിച്ചു. അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിൻെറ അധ്യക്ഷതയില്‍ ഇതിനായി കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നതായും ജില്ല വികസന സമിതി യോഗത്തിൽ കലക്ടർ അറിയിച്ചു. ചുമട്ടുതൊഴിലാളികള്‍ക്ക് ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് പത്തനംതിട്ട: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിൻെറ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ഡേറ്റാബേസ് തയാറാക്കുന്നതിൻെറ ഭാഗമായി ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിനെറ കീഴിലെ മുഴുവന്‍ തൊഴിലാളികളും രജിസ്റ്റര്‍ ചെയ്യണം. ഇതിനായി കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് പത്തനംതിട്ട ജില്ല കാര്യാലയത്തിലും തിരുവല്ല, പറക്കോട് ഉപകാര്യാലയങ്ങളിലുമായി നവംബര്‍ എട്ട്, ഒമ്പത്, 10 തീയതികളിലായി ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഫോണ്‍: 0468 2325346.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story