Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയിൽ 6000...

ജില്ലയിൽ 6000 സംരംഭങ്ങൾ തുടങ്ങാൻ നടപടിയുമായി വ്യവസായ വകുപ്പ്​

text_fields
bookmark_border
പത്തനംതിട്ട: ജില്ല വ്യവസായ കേന്ദ്രത്തി‍ൻെറ ആഭിമുഖ്യത്തില്‍ പുതിയ 6000 സംരംഭങ്ങള്‍ തുടങ്ങുന്നു. സംസ്ഥാനത്ത് പുതിയ ഒരുലക്ഷം സംരംഭങ്ങൾ തുടങ്ങുന്നതി‍ൻെറ ഭാഗമായാണിത്. ഇതുമായി ബന്ധപ്പെട്ട് ജില്ലതല മോണിറ്ററിങ്​ കമ്മിറ്റിയുടെ ആദ്യ യോഗം ചേര്‍ന്നു. ജില്ലതലത്തില്‍ പദ്ധതി അവലോകനം ചെയ്യുന്നതിനൊപ്പം വിവിധ പഞ്ചായത്തുകളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനം ഓരോ മാസവും പരിശോധിക്കും. കൂടാതെ, ജില്ലതലത്തില്‍ ഇന്‍റേണ്‍സി‍ൻെറ പ്രവര്‍ത്തനങ്ങളും വിലയിരുത്തുകയെന്നതാണ് ജില്ലതല മോണിറ്ററിങ്​ കമ്മിറ്റിയുടെ ചുമതലകള്‍. ഓരോ പഞ്ചായത്തി‍ൻെറയും ലഭ്യത അനുസരിച്ച് പദ്ധതികള്‍ തെരഞ്ഞെടുക്കാവുന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. വ്യവസായ വകുപ്പി‍ൻെറ നേതൃത്വത്തില്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ബി-ടെക്/എം.ബി.എ യോഗ്യതയുള്ള ഇന്‍റേണ്‍സിനെ നിയമിച്ച് പരിശീലനം നല്‍കുന്നുണ്ട്​. ഓരോമാസം 12 സംരംഭങ്ങള്‍ക്ക് തുടക്കമിടാന്‍ സംരംഭകരെ പ്രാപ്തരാക്കുന്നതിനൊപ്പം അവര്‍ക്ക് ആവശ്യമായ എല്ലാ കൈത്താങ്ങും ചെയ്തുനല്‍കേണ്ടത് ഇന്‍റേണ്‍സി‍ൻെറ ചുമതലയാണ്. ജില്ലയില്‍ 61 ഇന്‍റേണ്‍സിനെ പദ്ധതി നിര്‍വഹണത്തിനായി തെരഞ്ഞെടുത്തു. ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി അധ്യക്ഷതവഹിച്ചു. ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍കുമാര്‍, ജില്ല പ്ലാനിങ്​ ഓഫിസര്‍ സാബു സി.മാത്യു, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. വാഹനീയം അദാലത് ഇന്ന് പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പി‍ൻെറ വാഹനീയം അദാലത് ശനിയാഴ്ച രാവിലെ 10ന് പത്തനംതിട്ട പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി വീറൊ ജോര്‍ജ് അധ്യക്ഷതവഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പരിഹരിക്കപ്പെടാത്ത അപേക്ഷ ഒത്തുതീര്‍പ്പാക്കുകയാണ് ഉദ്ദേശ്യം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ മന്ത്രി നേരിട്ട് സ്വീകരിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story