Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നിയിൽ...

കോന്നിയിൽ ഒരുവർഷത്തിനകം 6000 പേർക്ക്​ പട്ടയം നൽകും -കെ.യു. ജനീഷ്​ കുമാർ എം.എൽ.എ

text_fields
bookmark_border
പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിൽ ഒരുവർഷത്തിനകം 6000 പേർക്ക്​ പട്ടയം നൽകുമെന്ന്​ കെ.യു. ജനീഷ്​കുമാർ എം.എൽ.എ പറഞ്ഞു. വനമേഖലയിലെ പട്ടയം നൽകണമെങ്കിൽ വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി വേണം. അത്​ നേടിയെടുക്കാൻ ശ്രമം നടന്നുവരുകയാണ്​. തത്ത്വത്തിൽ അനുമതിയായിട്ടുണ്ട്​. വനംവകുപ്പിനുപകരം നൽകാൻ ഭൂമി കണ്ടെത്തി. ഇടുക്കി ജില്ലയിലെ കമ്പക്കൽമേട്ടിലാണ്​ സ്ഥലം കണ്ടെത്തിയിട്ടുള്ളത്​. ആ സ്ഥലം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ അധികൃതർ വന്ന്​ കണ്ടിരുന്നു. 6000 അപേക്ഷകരാണ്​ കോന്നിയിലുള്ളത്​. എല്ലാവർക്കും പട്ടയം നൽകുന്നതിന്​ റവന്യൂ വകുപ്പിന്‍റെ നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്​. വനംവകുപ്പിന്‍റെ അനുമതിയായാൽ പിറ്റേദിവസം പട്ടയം നൽകാൻ കഴിയും. റാന്നി പെരുമ്പെട്ടിയിലെ കർഷകർക്കും അതോടൊപ്പം പട്ടയം നൽകുമെന്നാണ്​ അറിഞ്ഞത്​. കോന്നിയിൽ ആരുടെയും പട്ടയം റദ്ദാക്കിയിട്ടില്ല. യു.ഡി.എഫ്​ സർക്കാർ​ 46 പേർക്കാണ്​ പട്ടയം നൽകിയത്​. ബാക്കി നൽകുമെന്ന്​ പറഞ്ഞതേയുള്ളൂ. നൽകിയില്ല. കൊടുത്തതുതന്നെ യഥാർഥ പട്ടയം ആയിരുന്നില്ല. പട്ടയം വാങ്ങിയവർക്ക്​ അതറിയാമെന്നും കെ.യു. ജനീഷ്​കുമാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story