Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആരോഗ്യകരമാകാതെ...

ആരോഗ്യകരമാകാതെ ആതുരാലയങ്ങൾ പരമ്പര - 6

text_fields
bookmark_border
1916ലാണ്​ മല്ലപ്പള്ളിയിൽ ആശുപത്രി തുടങ്ങിയത്​. 1993ൽ താലൂക്ക്​ ആശുപത്രിയായി ഉയർത്തി. നൂറ്റാണ്ടിന്‍റെ പ്രവർത്തനപാരമ്പര്യം ഉണ്ടെങ്കിലും ഇന്നും കെട്ടിടങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും കാര്യത്തിൽ പിന്നിൽ തന്നെയാണ്. ശസ്ത്രക്രീയ മുറികളോ ഡയാലിസിസ് യൂനിറ്റോ ഇല്ലാത്ത സാധാരണ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സംവിധാനങ്ങൾ മാത്രമാണുള്ളത്. വർഷങ്ങളുടെ പഴക്കമുള്ള എക്സ്റേ മെഷീൻ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. താലൂക്ക് ആശുപത്രിയായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മതിയായ ജിവനക്കാരുമില്ല. ഇത് പരിഹരിക്കുന്നതിനും മാസ്റ്റർ പ്ലാൻ തയാറാക്കാനും തീരുമാനിച്ചിരുന്നു. ആശുപത്രിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾക്ക് രൂപരേഖ നൽകി മൂന്നുവർഷം പിന്നിട്ടിട്ടും നടപ്പായില്ല. ജനറൽ മെഡിസിൻ, ശിശുരോഗം, ഗൈനക്കോളജി, സർജറി, അനസ്​തേഷ്യ, അസ്ഥിരോഗം, ത്വഗ്​രോഗം, മാനസികരോഗം തുടങ്ങിയ സ്പെഷാലിറ്റി വിഭാഗങ്ങൾ തുടങ്ങുന്നതിനും കെട്ടിടങ്ങൾ നിർമിക്കുന്നതിനുമുള്ള പ്ലാൻ തയാറാക്കാൻ കെ.എസ്.ഇ.ബി സിവിൽ എൻജിനീയറിങ് വിഭാഗത്ത ചുമതലപ്പെടുത്തി. 38.25 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ട് മൂന്നുവർഷം കഴിഞ്ഞു. 2019ൽ ഭരണാനുമതിയും ലഭിച്ചു. എന്നാൽ, അന്തിമ അനുമതി വൈകുകയാണ്. ഒരുവർഷം നീളുന്ന ആശുപത്രി ശതാബ്ദി ആഘോഷങ്ങൾ 2017 ജനുവരിയിൽ മന്ത്രിയായിരുന്ന കെ.കെ. ശൈലജയാണ്​ ഉദ്ഘാടനം ചെയ്തത്. അടുത്ത രണ്ടുവർഷം കൊണ്ട് സർക്കാർ ആശുപത്രിയിലെ ഒഴിവുകൾ നികത്തുമെന്നും ആവശ്യത്തിനുള്ള സ്റ്റാഫ് പാറ്റേൺ അനുവദിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും മല്ലപ്പള്ളി താലൂക്ക്​ ആശുപത്രിക്ക് പ്രഥമ പരിഗണന നൽകുമെന്നുമാണ് അന്ന്​ മന്ത്രി അറിയിച്ചത്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 42 ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് അനുവദിച്ചിട്ടുണ്ടെന്നും അതിൽ മല്ലപ്പള്ളിയും ഉൾപ്പെടുമെന്നും അതിനെ തുടർന്ന് അത്യാധുനിക പ്രസവമുറിയും അനുവദിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ആഘോഷങ്ങൾ അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും എല്ലാം നടക്കുന്നത് മന്ദഗതിയിലാണെന്നുമാത്രം. ആറ് നിലകളിലായി 7781 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 131 കിടക്കകൾ ലഭ്യമാകും ഇത് പൂർത്തിയായാൽ താലൂക്കിന്റെ കിഴക്കൻ മലയോര മേഖലയിലെ നൂറുകണക്കിന് രോഗികൾക്ക്​ പ്രയോജനകരമാകും. PTL41 Mallappally hospital old മല്ലപ്പള്ളി താലൂക്ക്​ ആശുപത്രിയിൽ ഇപ്പോഴുമുള്ള പഴയ കെട്ടിടം PTL42 Mallapally hospital മല്ലപ്പള്ളി താലൂക്ക്​ ആശുപത്രി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story