Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൗമാരക്കാർക്കുള്ള...

കൗമാരക്കാർക്കുള്ള വാക്‌സിനേഷന്‍; 5808പേർ വാക്‌സിന്‍ സ്വീകരിച്ചു

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ കൗമാരക്കാർക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച് രണ്ടുദിവസത്തിനിടെ 5808പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. നിലവില്‍ 22,000 ഡോസ് കോവാക്‌സിന്‍ ജില്ലയില്‍ സ്‌റ്റോക്കുണ്ട്. ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധന്‍, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളിലും ജില്ല ആശുപത്രി, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലും കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളിലാണ് വാക്‌സിനേഷന് സൗകര്യമൊരുക്കിയിട്ടുള്ളത്. 18 മുതല്‍ 44 വയസ്സുവരെയുള്ള 74917 പേരും 45 മുതല്‍ 59 വയസ്സുവരെയുള്ള 25551 പേരും, 60 വയസ്സിനു മുകളിലുള്ള 21520 പേരും ജില്ലയില്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരാണ്. ............................. കെട്ടിട നികുതി കലക്​ഷന്‍ ക്യാമ്പ് പ്രമാടം: ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പിരിവ് കലക്​ഷന്‍ ക്യാമ്പുകള്‍ ബുധനാഴ്ച മുതല്‍ 15 വരെ വിവിധ വാര്‍ഡുകളില്‍ നടത്തും. അഞ്ചിന്​- കൊല്ലന്‍പടി ജങ്ഷന്‍, 77 നമ്പര്‍ അംഗന്‍വാടി പൂവന്‍പാറ, 65നമ്പര്‍ അംഗന്‍വാടി ഇളപ്പുപാറ. ആറിന്​ - വി.കോട്ടയം ചന്ത, അന്തിച്ചന്ത ജങ്ഷന്‍, വകയാര്‍ ലൈബ്രറി. ഏഴിന്​- വി.കോട്ടയം ജങ്ഷൻ, 66നമ്പര്‍ അംഗന്‍വാടി ഇളപ്പുപാറ, 69നമ്പര്‍ അംഗന്‍വാടി കൈതക്കര. 10ന്​- വെള്ളപ്പാറ പോസ്റ്റ് ഓഫിസ് ജങ്ഷൻ, പൂങ്കാവ് ജങ്ഷൻ, വലഞ്ചുഴിവഞ്ചിപ്പടി. 11ന്​ -നേതാജി എച്ച്.എസ് ജങ്ഷൻ, പുളിമുക്ക് ജങ്ഷൻ, വട്ടക്കാവ് കുരിശുംമൂട്, 12ന്​ - കൊലപ്പാറ പ്ലാക്കല്‍, ഇളകൊള്ളൂര്‍ അമ്പലം ജങ്ഷൻ, ജി.എല്‍.പി.എസ് പ്രമാടം. 13ന്​- വട്ടകുളഞ്ഞി ജങ്ഷൻ, തെങ്ങുംകാവ് ജങ്ഷൻ, പ്രമാടം ക്ഷേത്രം ജങ്ഷൻ. 14ന്​ കരിങ്കുടുക്ക പാണന്‍പടി, മറൂര്‍ ആല്‍ ജങ്ഷൻ, 67 നമ്പര്‍ അംഗന്‍വാടി കൈതക്കര. 15ന്​- എസ്.എന്‍.ഡി.പി സ്‌കൂള്‍ ജങ്ഷൻ വി.കോട്ടയം, ഇളകൊള്ളൂര്‍ പള്ളിപ്പടി ജങ്ഷൻ. നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468-2242215. ................ താലൂക്ക് വികസന സമിതി യോഗം കോന്നി: താലൂക്ക് വികസന സമിതി യോഗം വ്യാഴാഴ്ച രാവിലെ 11ന് കോന്നി താലൂക്ക് ഓഫിസില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story