Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:37 AM IST Updated On
date_range 4 Feb 2022 5:37 AM ISTതരിശുനിലങ്ങളിലെ കൃഷി രണ്ടുവർഷത്തിനിടെ ജില്ലയിൽ പച്ചപ്പണിഞ്ഞത് 5735 ഏക്കർ
text_fieldsbookmark_border
പത്തനംതിട്ട: സുഭിക്ഷ കേരളം പദ്ധതിവഴി ജില്ലയിൽ 5735 ഏക്കറിൽ രണ്ടുവര്‍ഷത്തിനിടെ പുതുതായി കൃഷിയിറക്കി. നെല്ലും വിവിധ പച്ചക്കറി വിളകളും വാഴയും കിഴങ്ങുവര്‍ഗങ്ങളുമാണ് കൃഷിചെയ്തത്. നടപ്പ് വർഷം 750 ഏക്കർ തരിശുനിലത്ത് കൂടി കൃഷിയിറക്കാനുള്ള നീക്കത്തിലാണ് കൃഷി വകുപ്പ്. ആറന്മുളയിൽ 300 ഏക്കർ തരിശുനിലത്ത് നെൽകൃഷിയിറക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇത്തവണ ജില്ലയിലുണ്ടായ അധിക മഴ കൃഷിക്ക് തിരിച്ചടിയായിരുന്നു. കൂടുതൽ സ്ഥലത്ത് കൃഷിയിറക്കിയെങ്കിലും ഉൽപാദനം പ്രതീക്ഷിച്ച നിലയിൽ ഉണ്ടായില്ല. തരിശുനില കൃഷിക്ക് സർക്കാർ സഹായംകൂടി ലഭ്യമായതോടെ കർഷകർക്കിടയിൽ വലിയ ഉണർവ് ഉണ്ടായതായാണ് കൃഷിവകുപ്പിന്റെ വിലയിരുത്തൽ. പ്രതികൂല കാലാവസ്ഥയിലും വലിയ തോതിൽ കർഷകർ ഈ രംഗത്ത് തുടര്‍ന്ന് നില്‍ക്കാന്‍ ഇടയാക്കുന്നുണ്ട്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലയാണ് പത്തനംതിട്ട. കാര്‍ഷിക വിളകള്‍ക്ക് ഏറെ നാശത്തിന് ഇത് ഇടയാക്കി. നെല്ല് 988 ഏക്കറിലും വിവിധയിനം പച്ചക്കറികൾ 990 ഏക്കറിലും വാഴ 1408.5 ഏക്കറിലും പുതുതായി കൃഷി ഇറക്കി. കിഴങ്ങുവർഗവിളകൾ 926.645 ഏക്കറിലും പയര്‍, അടക്കമുള്ള ധാന്യങ്ങൾ 111.197 ഏക്കറിലും ചോളമടക്കമുള്ള ചെറുധാന്യങ്ങള്‍ 51.8921 ഏക്കറിലും 2020-- 20 21ൽ കൃഷി നടത്തി. 2021 - 2022 കാലത്ത് കാലവർഷം പ്രതികൂലമായിരുന്നുവെങ്കിലും കൂടുതൽ മേഖലകളില്‍ കൃഷി ആരംഭിക്കാൻ സാധിച്ചു. 696.837 ഏക്കറിൽ നെല്ലും 232.279 ഏക്കറിൽ വിവിധയിനം പച്ചക്കറികളും തരിശുനിലങ്ങളിൽ കൃഷി ആരംഭിച്ചു. വാഴ 247.105 ഏക്കറിലും 331.121 ഏക്കറിൽ കിഴങ്ങുവർഗങ്ങളുമാണ് കൃഷി ചെയ്തത്. നെല്ലിനും പച്ചക്കറിക്കും ഹെക്ടറിന് 40,000 രൂപ വരെ സബ്സിഡി നൽകുന്നു. വാഴകൃഷിക്കും കിഴങ്ങുവർഗവിളകൾക്കും 35,000 രൂപ വീതമാണ് സഹായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story