Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:39 AM IST Updated On
date_range 29 Nov 2021 5:39 AM ISTകോൺഗ്രസിന് 571 പുതിയ യൂനിറ്റ് കമ്മിറ്റികളായി
text_fieldsbookmark_border
പത്തനംതിട്ട: കോൺഗ്രസിന് പത്ത് മണ്ഡലങ്ങളിൽ യൂനിറ്റ് കമ്മിറ്റി രൂപവത്കരണം പൂർത്തിയായി. 571 പുതിയ യൂനിറ്റ് കമ്മിറ്റികൾ രൂപവത്കരിച്ചു. രണ്ടാംഘട്ടമായി 33 മണ്ഡലങ്ങളിൽ രൂപവത്കരണ ശിൽപശാലകൾ തുടങ്ങി. ഡിസംബർ 28ന് ഇവിടെ യൂനിറ്റ് കമ്മിറ്റികൾ പൂർത്തിയാക്കും. ജില്ല കോഓഡിനേറ്റർമാരായ അഡ്വ. സുരേഷ് കുമാർ, അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് എന്നിവരാണ് നേതൃത്വം നൽകുന്നത്. നാരങ്ങാനം മണ്ഡലം ശിൽപശാല ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ല കോഓഡിനേറ്റർ അഡ്വ. എ. സുരേഷ് കുമാർ, മണ്ഡലം പ്രസിഡൻറ് എം.ആർ. രമേശ്, ചെറിയാൻ ചെന്നീർക്കര, ജസി വർഗീസ്, വിൽസൺ തുണ്ടിയത്ത്, അനില ദേവി, ജോയമ്മ സൈമൺ, ബിജു മലയിൽ എന്നിവർ സംസാരിച്ചു. ................. ഡി. പുരന്ദേശ്വരി ജില്ലയിൽ പത്തനംതിട്ട: ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ ഡി. പുരന്ദേശ്വരി ചൊവ്വാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. വൈ.എം.സി.എ ഹാളിൽ രാവിലെ 11ന് സാമുദായിക സംഘടന നേതാക്കളുടെ യോഗത്തിലും മൂന്നിന് എൻ.ഡി.എ ജനപ്രതിനിധികളുടെ യോഗത്തിലും പങ്കെടുക്കുമെന്ന് ജില്ല പ്രസിഡൻറ് വി.എ. സൂരജ് അറിയിച്ചു. .................... എലിപ്പനി: ജാഗ്രത വേണം -ഡി.എം.ഒ പത്തനംതിട്ട: ജില്ലയില്‍ മഴ വിട്ടുമാറാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസർ ഡോ. എല്‍. അനിത കുമാരി അറിയിച്ചു. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യത കൂടുതൽ. ഓടകളും കനാലുകളും വൃത്തിയാക്കുന്നവര്‍, പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ..........................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story