Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബംഗളൂരുവിലെ വാഹനാപകടം:...

ബംഗളൂരുവിലെ വാഹനാപകടം: പരിക്കേറ്റ‍യാൾക്ക് 51 ലക്ഷം നഷ്്ടപരിഹാരം

text_fields
bookmark_border
പത്തനംതിട്ട: ബംഗളൂരുവിലെ മാരുതി നഗറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മല്ലപ്പള്ളി സ്വദേശിയായ എം.ബി.എ ബിരുദധാരി റെന്‍വിന്‍ കെ.രാജുവിന് (25) നഷ്്ടപരിഹാരമായി 51 ലക്ഷം രൂപ പത്തനംതിട്ട മോട്ടോര്‍ ആക്‌സിഡൻറ്​സ് ക്ലെയിംസ് ട്രൈബ്യൂണല്‍ എസ്. രാധാകൃഷ്ണന്‍ അനുവദിച്ചു. 2016 ഒക്‌ടോബര്‍ 15ന് ഹരജിക്കാരന്‍ ഓടിച്ച മോട്ടോര്‍ സൈക്കിളില്‍ എതിര്‍ദിശയില്‍നിന്നെത്തിയ കാറിടിച്ച് യാത്രക്കാരായ റെന്‍വിന്‍ കെ.രാജു, ജുബിന്‍ ജോസഫ് എന്നിവര്‍ക്ക് പരിക്കേറ്റു. മഡ്‌വാല ട്രാഫിക് പൊലീസാണ് കേസെടുത്തത്. റെന്‍വിൻെറ വലതുകാലിന് ഒടിവും മാംസപേശികള്‍ക്ക് ചതവും ഉണ്ടായി. ബംഗള​ൂരു സൻെറ്​ ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ ഹരജിക്കാര​ൻെറ തുടര്‍ചികിത്സ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലായിരുന്നു. നഷ്​ടപരിഹാരമായി 33.18 ലക്ഷവും ഒമ്പത് ശതമാനം പലിശയും കോടതിച്ചെലവും എതിർകക്ഷിയായ ചോളമണ്ഡലം എം.എസ് ഇന്‍ഷുറന്‍സ് കമ്പനി 30 ദിവസത്തിനകം കെട്ടിവെക്കാനാണ് കോടതി ഉത്തരവ്. അഭിഭാഷകരായ അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ. ടി.എം. വേണുഗോപാല്‍ (മുളക്കുഴ), അഡ്വ. സിന്ധു ടി.വാസു എന്നിവര്‍ മുഖേനയാണ് പരിക്കേറ്റ റെന്‍വിന്‍ കെ.രാജുവും പിന്‍സീറ്റ് യാത്രക്കാരന്‍ ജുബിന്‍ ജോസഫും ഹരജി നല്‍കിയത്. മോട്ടോര്‍ സൈക്കിളില്‍ ഒപ്പം യാത്രചെയ്ത ജുബിന്‍ ജോസഫിനേറ്റ പരിക്കുകള്‍ക്ക് 14.58 ലക്ഷം രൂപ നഷ്​ടപരിഹാരം അനുവദിച്ചുകൊണ്ട് കോട്ടയം മോട്ടോര്‍ ആക്‌സിഡൻറ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ വി.ജി. ശ്രീദേവിയും ഉത്തരവിട്ടു. ..................................... അക്വാകള്‍ച്ചര്‍ കോഓഡിനേറ്റര്‍ ഒഴിവ് പത്തനംതിട്ട: ജില്ലയില്‍ ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ കോഓഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് 2022 മാര്‍ച്ച് 31വരെ താൽക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയം, പത്തനംതിട്ട, തെക്കേമല പി.ഒ, പന്നിവേലിച്ചിറ, പിന്‍-689 654 എന്ന വിലാസത്തില്‍ ഈ മാസം 13നകം ലഭിക്കണം. ഫോണ്‍: 0468 2967720. .................... പച്ചക്കറി വിത്തുകള്‍ വില്‍പനക്ക് മലയാലപ്പുഴ: കൃഷിഭവനില്‍ പച്ചക്കറി വിത്തുകള്‍ 2000 എണ്ണം (പയര്‍ വിത്ത്) രണ്ടുരൂപ നിരക്കില്‍ വില്‍ക്കുന്നു. കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story