Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോവിഡ്...

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ആറുദിവസങ്ങളിലായി 476 കേസുകള്‍

text_fields
bookmark_border
പത്തനംതിട്ട: കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് ജില്ലയില്‍ കഴിഞ്ഞ ആറുദിവസങ്ങളിലായി 476 കേസുകള്‍ രജിസ്​റ്റര്‍ ചെയ്യുകയും 431 പേരെ അറസ്​്റ്റ്​ ചെയ്യുകയും ചെയ്തതായി ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. നാല് കടകള്‍ക്കെതിരെ നടപടിയെടുത്തു. ക്വാറൻറീന്‍ ലംഘനത്തിന് ഒരു കേസെടുത്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 3016 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 2064 ആളുകള്‍ക്കെതിരെയും നടപടിയെടുത്തു. 779 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ല പൊലീസ് മേധാവി വ്യക്തമാക്കി. കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ക്ക് ജില്ല പഞ്ചായത്ത് ഫണ്ട് കൈമാറി പത്തനംതിട്ട: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടത്തുന്ന കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ക്ക് ജില്ല പഞ്ചായത്ത് നല്‍കുന്ന ധനസഹായത്തി​ൻെറ വിതരണോദ്ഘാടനം പ്രസിഡൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.എസ്. മോഹനന് ഫണ്ട് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ചന്ദ്രിക സുനില്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജിജി വര്‍ഗീസ്, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷീജ ടി.ടോജി, കൊറ്റനാട് ഗ്രാമപഞ്ചായത്ത് സ്​​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ പ്രകാശ് എന്നിവര്‍ അതത് പഞ്ചായത്തുകളുടെ ഫണ്ട്​ ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് ആരോഗ്യ സ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡ് ചികിത്സക്കായി സി.എഫ്.എൽ.ടി.സി, ഡി.സി.സി എന്നിവ നടത്തുന്ന പഞ്ചായത്തുകള്‍ക്കാണ് ജില്ല പഞ്ചായത്ത് ഫണ്ട് നല്‍കുന്നത്. ഇതിനായി പഞ്ചായത്തുകള്‍ പ്രത്യേക പ്രോജക്ട് തയാറാക്കി അംഗീകാരം നേടണം. ഈ പദ്ധതിക്കുവേണ്ടി ജില്ല പഞ്ചായത്ത് 25 ലക്ഷം രൂപയാണു നീക്കി വച്ചിരിക്കുന്നത്. ഇതുകൂടാതെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ഉൽപാദന പ്ലാൻറ്​ സ്ഥാപിക്കല്‍, ആംബുലന്‍സ് വാങ്ങിനല്‍കല്‍, വൻെറിലേറ്റര്‍ സ്ഥാപിക്കല്‍, ജില്ലയിലെ കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിനേഷന്‍ നല്‍കുന്ന പദ്ധതി തുടങ്ങി വിവിധ പ്രോജക്ടുകള്‍ക്കായി ജില്ല പഞ്ചായത്ത് രണ്ടുകോടിയും നീക്കി​െവച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story