Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:40 AM IST Updated On
date_range 15 May 2022 5:40 AM ISTമല്ലപ്പള്ളി ഇൻഡോർ സ്റ്റേഡിയത്തിന് 37.50 ലക്ഷം -മന്ത്രി റോഷി അഗസ്റ്റിൻ
text_fieldsbookmark_border
മല്ലപ്പള്ളി: പബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കായിക പരിശീലന ക്യാമ്പിൻെറ ഒന്നാംഘട്ട സമാപനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ ബസിലെ യാത്രയും വീട്ടിലും ക്ലാസിലും കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവയുടെ സ്‌ക്രീനുകളിലുമൊതുങ്ങുന്ന പഠനവും കായികശേഷി കുറഞ്ഞ ഭാവി തലമുറയെയാണ് സൃഷ്ടിക്കുക. കാലഘട്ടത്തിന്റെ ഈ ആശങ്കയെ അകറ്റാൻ ഉതകുന്ന പ്രവർത്തനമാണ് കായിക പരിശീലനത്തിന് സ്ഥിരം വേദി ഒരുക്കിയ മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയം കാഴ്ചവെക്കുന്നത്. സ്റ്റേഡിയത്തെ സംരക്ഷിക്കാൻ 37.50 ലക്ഷം രൂപ അനുവദിക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചു. പരിശീലനം നേടുന്ന 40 കുട്ടികൾക്ക് സർട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു. തുടർന്ന് നടന്ന വോളിബാൾ മത്സരം മന്ത്രി പന്തുതട്ടി ഉദ്‌ഘാടനം ചെയ്തു. സ്റ്റേഡിയം സൊസൈറ്റി ചെയർമാൻ ജോസഫ് എം. പുതുശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഗീത കുര്യാക്കോസ്, വൈസ് പ്രസിഡന്‍റ് റെജി പണിക്കമുറി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് വടക്കേമുറി, ബിജു പുറത്തൂടൻ, അഡ്വ. സാം പട്ടേരിൽ, സജി അലക്‌സ്, കുര്യൻ ജോർജ് ഇരുമേട, ജിനോയ് ജോർജ്, കെ. സതീഷ് ചന്ദ്രൻ, ബിനോയ് പണിക്കമുറി, ജോസഫ് ഇമ്മാനുവേൽ, കെ.ജി. സാബു, മാത്യു തോമസ്, ജോൺ മാത്യു എന്നിവർ സംസാരിച്ചു. ഫോട്ടോ: 1. മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കായിക പരിശീലന ക്യാമ്പിൻെറ ഒന്നാംഘട്ട സമാപനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യുന്നു 2. മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കായിക പരിശീലന ക്യാമ്പിൻെറ ഭാഗമായ വോളിബാൾ മത്സരം മന്ത്രി റോഷി അഗസ്റ്റിൻ പന്തുതട്ടി ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
