Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:37 AM IST Updated On
date_range 4 Feb 2022 5:37 AM ISTകുതിച്ചുയർന്ന് കോവിഡ്; 3385 പേര്‍ക്ക് രോഗം, 16 മരണം
text_fieldsbookmark_border
പത്തനംതിട്ട: സി കാറ്റഗറിയിൽ ഉൾപ്പെടുത്തി കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം. വ്യാഴാഴ്ച 3385 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. 16 മരണവും സ്ഥിരീകരിച്ചു. രോഗവ്യാപനമുണ്ടായ ശേഷം രോഗം സ്ഥിരീകരണവും മരണവും ഇത്രയധികം ഉയരുന്നത് ആദ്യമായാണ്. താഴെ തട്ടിൽ രോഗവ്യാപനം തടയാൻ ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന ആരോപണം ശരിവെക്കുന്നതാണ് സാഹചര്യം. ആവശ്യത്തിന് സി.എഫ്.എൽ.ടി.സികൾ ഇനിയും തുറക്കാത്തതാണ് രോഗികൾ വീടുകളിൽ തന്നെ കഴിയാൻ സാഹചര്യമുണ്ടാക്കുന്നത്. ഒരാൾക്ക് രോഗം ബധിച്ചാൽ വീട്ടിൽ എല്ലാവരും രോഗബാധിതരാകുന്ന സാഹചര്യവും ഉണ്ടാകുന്നു. 2472 പേരാണ് രോഗമുക്തരായത്. 11,560 പേരാണ് നിലവിൽ രോഗികളായുള്ളത്. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ: അടൂര്‍ 148, പന്തളം 113, പത്തനംതിട്ട 273, തിരുവല്ല 274, ആനിക്കാട് 35, ആറന്മുള 69, അരുവാപുലം 41, അയിരൂര്‍ 72, ചെന്നീര്‍ക്കര 59, ചെറുകോല്‍ 13, ചിറ്റാര്‍ 36,ഏറത്ത് 37, ഇലന്തൂര്‍ 55, ഏനാദിമംഗലം 21, ഇരവിപേരൂര്‍ 40, ഏഴംകുളം 59, എഴുമറ്റൂര്‍ 42, കടമ്പനാട് 62, കടപ്ര 70, കലഞ്ഞൂര്‍ 56, കല്ലൂപ്പാറ 46, കവിയൂര്‍ 32, കൊടുമണ്‍ 47, കോയിപ്രം 63, കോന്നി 127, കൊറ്റനാട് 28, കോട്ടാങ്ങല്‍ 37, കോഴഞ്ചേരി 131, കുളനട 68, കുന്നന്താനം 59, കുറ്റൂര്‍ 13, മലയാലപ്പുഴ 31, മല്ലപ്പള്ളി 98, മല്ലപ്പുഴശ്ശേരി 31, മെഴുവേലി 24, മൈലപ്ര 37, നാറാണംമൂഴി 28, നാരങ്ങാനം 51, നിരണം 18, ഓമല്ലൂര്‍ 75, പള്ളിക്കല്‍ 77, പന്തളം-തെക്കേക്കര 43,പ്രമാടം 74, പുറമറ്റം 43, റാന്നി 94, റാന്നി-പഴവങ്ങാടി 48, റാന്നി-അങ്ങാടി 36, റാന്നി-പെരുനാട് 38, തണ്ണിത്തോട് 20, തോട്ടപ്പുഴശ്ശേരി 45, തുമ്പമണ്‍ 24, വടശ്ശേരിക്കര 60, വള്ളിക്കോട് 56, വെച്ചൂച്ചിറ 81.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story