Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:35 AM IST Updated On
date_range 23 March 2022 5:35 AM ISTകുന്നന്താനത്ത് 33 കെ.വി സബ് സ്റ്റേഷന്‍ ആരംഭിക്കും -മന്ത്രി കെ. കൃഷ്ണന്‍കുട്ടി
text_fieldsbookmark_border
മല്ലപ്പള്ളി: കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ 33 കെ.വി സബ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മല്ലപ്പള്ളി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് മന്ദിരത്തിന്‍റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുന്നന്താനത്ത് ഒരു സെക്ഷന്‍ ഓഫിസ് കൂടി സ്ഥാപിക്കുന്നത് പരിഗണിക്കും. മല്ലപ്പള്ളി ഗവ. ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കും. പ്രകൃതിക്ക് ദോഷമില്ലാത്ത ഹരിത ഊര്‍ജ സ്രോതസ്സുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. പീക് അവറില്‍ 3000 മെഗാവാട്ടിന്‍റെ കുറവാണ് ഉള്ളത്. അതിനാല്‍ ഒരുവര്‍ഷം കൊണ്ടുതന്നെ 198 മെഗാവാട്ടിന്‍റെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ആസൂത്രണം ചെയ്യുന്നത്. പകല്‍ സോളാര്‍ അടക്കമുള്ള സൗകര്യം ഉപയോഗപ്പെടുത്താമെന്നും രാത്രിയിലെ ഉപഭോഗം കുറച്ചാല്‍ പവര്‍ക്കെട്ടിന്‍റെ ആവശ്യമുണ്ടാവില്ലെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളി 110 കെ.വി സബ് സ്റ്റേഷനോട് ചേര്‍ന്നുള്ള 11.5 സെന്‍റ് സ്ഥലത്ത് 90 ലക്ഷം രൂപ ചെലവില്‍ രണ്ടു നിലകളിലായി 2567 ചതുരശ്ര അടിയിലാണ് പുതിയ ഓഫിസ് കെട്ടിടത്തിന്‍റെ നിര്‍മാണം. അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ഓട്ടോകാസ്റ്റ് ലിമിറ്റഡ് കേരള ചെയര്‍മാന്‍ അലക്‌സ് കണ്ണമല, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹനന്‍, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീദേവി സതീഷ് ബാബു, ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രമീള വസന്ത് മാത്യു, ജില്ല പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റെജി പണിക്കമുറി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ്, പഞ്ചായത്ത് അംഗം എസ്. വിദ്യാമോൾ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 16 KSEB മല്ലപ്പള്ളി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് മന്ദിരത്തിന്‍റെയും നിര്‍മാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story