Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജാഗ്രത പദ്ധതി: 31...

ജാഗ്രത പദ്ധതി: 31 സ്ഥാപനത്തില്‍ പരിശോധന നടത്തി

text_fields
bookmark_border
പത്തനംതിട്ട: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും നേതൃത്വത്തില്‍ കോന്നി താലൂക്കിലെ 31 സ്ഥാപനത്തില്‍ പരിശോധന നടത്തി. ആറ്​ കേസ്​ രജിസ്റ്റര്‍ ചെയ്തു. പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തി​​വെപ്പ്​, അമിതവില ഈടാക്കല്‍, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കല്‍, ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാതിരിക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച ജാഗ്രത പദ്ധതിയുടെ തുടര്‍ച്ചയായാണ് പരിശോധന. മുന്‍ പരിശോധനയില്‍ ബോധവത്​കരണം നടത്തിയിട്ടും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പാക്കറ്റുകളില്‍ പാക്കിങ്​ സ്ലിപ് ഇല്ലാതെ വിൽപന നടത്തിയ സൂപ്പര്‍മാര്‍ക്കറ്റിന് 5000 രൂപ പിഴ ഈടാക്കി. കോന്നി താലൂക്ക് സപ്ലൈ ഓഫിസര്‍ മൃണാള്‍സെന്‍, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫിസര്‍ ലിജോ പൊന്നച്ചന്‍, ലീഗല്‍ മെട്രോളജി ഇൻസ്​പെക്ടര്‍ അബ്ദുൽ ഖാദര്‍, റേഷനിങ്​ ഇൻസ്​പെക്ടര്‍ മനോജ് മാത്യു, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടിങ്​ അസിസ്റ്റന്റ് ടി. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സാക്ഷ്യപത്രം സമര്‍പ്പിക്കണം ഇലന്തൂര്‍: ഗ്രാമപഞ്ചായത്തില്‍നിന്ന്​ വിധവ പെന്‍ഷന്‍ / 50 വയസ്സ്​ കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ ഈ വര്‍ഷം ജനുവരി ഒന്നിന് 60 വയസ്സ്​ പൂര്‍ത്തിയാകാത്തവര്‍ 2022 വര്‍ഷത്തെ പെന്‍ഷന്‍ ലഭിക്കാൻ വിവാഹിത /പുനര്‍വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം ഈ മാസം 30നുള്ളില്‍ പഞ്ചായത്ത് ഓഫിസില്‍ ഹാജരാക്കണം. ഫോണ്‍: 0468 2362037.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story