Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആറന്മുളയിൽ ഇതുവരെ...

ആറന്മുളയിൽ ഇതുവരെ ബുക്ക്​ ചെയ്തത്​ 300 വള്ളസദ്യകൾ

text_fields
bookmark_border
കോഴഞ്ചേരി: കഴിഞ്ഞ രണ്ടുവർഷവും കോവിഡ്​ മൂലം ആചാരപരമായ ചടങ്ങുകളിൽ മാത്രമൊതുങ്ങിയ ആറന്മുള വള്ളസദ്യക്ക്​ ഇത്തവണ ഇതുവരെ ഭക്തർ ബുക്ക് ചെയ്തിരിക്കുന്നത് മുന്നൂറോളം വള്ളസദ്യകൾ. ആഗസ്റ്റ് നാല്​ മുതൽ ഒക്ടോബർ ഒമ്പതുവരെ രണ്ട് മാസക്കാലം നടക്കുന്ന വള്ളസദ്യ വഴിപാടിന് ഒരുദിവസം 10 വള്ളസദ്യ എന്ന കണക്കിൽ നടത്താനാണ് പള്ളിയോട സേവാസംഘം തീരുമാനം. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി ആചാരപരമായി ചടങ്ങിന് മാത്രമായാണ് വള്ളസദ്യ വഴിപാട് നടത്തിയത്. 2020ൽ ഒരുപള്ളിയോടത്തിനും 2021 ൽ മൂന്ന്​ പള്ളിയോടത്തിനും മാത്രമാണ് അനുമതി ലഭിച്ചത്. മാറിയ സാഹചര്യത്തിൽ വള്ളസദ്യ വഴിപാടിന് ബുക്കിങ് പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന ദിവസത്തെ വള്ളസദ്യ വഴിപാടുകൾ ബുക്ക് ചെയ്യുന്നതിന് പള്ളിയോട സേവാസംഘം ഓഫിസിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്​ ഭാരവാഹികൾ അറിയിച്ചു. പള്ളിയോടത്തിലെത്തുന്ന തുഴച്ചിൽക്കാരെ പാർഥ സാരഥിയായി കണ്ട് വഴിപാടുകാരൻ സത്കരിക്കുന്നതാണ് വള്ളസദ്യയുടെ പ്രത്യേകത. നതോന്നതയുടെ ശൈലിയിലുള്ള വഞ്ചിപ്പാട്ടുകളും ശ്ലോകങ്ങളും ഉപയോഗിച്ച് വിഭവങ്ങൾ പാടിച്ചോദിക്കുന്നതാണ് വള്ളസദ്യയുടെ രീതി. 64 വിഭവങ്ങളാണ് വള്ളസദ്യക്കായി ഒരുക്കുന്നത്. ഇതിനുപുറമേ പള്ളിയോടത്തിലെത്തുന്ന കരക്കാർ പാടിച്ചോദിക്കുന്ന ഇരുപതോളം വിഭവങ്ങളും ഒരുക്കും. ക്ഷണിക്കപ്പെടുന്നവർ മാത്രമാണ് വള്ളസദ്യയിൽ പങ്കെടുക്കുന്നത്. ഒരുദിവസം നിശ്ചിത എണ്ണത്തിൽ കൂടുതൽ വള്ളസദ്യകൾ അനുവദിക്കില്ല. തിരക്ക് നിയന്ത്രണവിധേയമാക്കാനാണിത്. ചിത്രം PTL 18 VALLASADYA വഴിയോര വിശ്രമകേന്ദ്രം തുറന്നു കോഴഞ്ചേരി: ഗ്രാമപഞ്ചായത്ത്​ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ദീർഘദൂര യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും പൊതുജനങ്ങൾക്കും യാത്രവേളയിൽ ഉപയോഗിക്കുന്നതിന്​ ശുചിമുറികളും വിശ്രമകേന്ദ്രവും കോഫി ഷോപ്പും ഉൾപ്പെടുന്ന കേന്ദ്രം ഗ്രാമപഞ്ചായത്തിലെ തണുങ്ങാട്ടിൽ പാലത്തിന്​ സമീപമാണ്​ നിർമിച്ചത്​. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി വർഗീസ് ജോൺ അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ സാലി ഫിലിപ്, സ്ഥിരംസമിതി അധ്യക്ഷരായ സുനിത ഫിലിപ്, റോയ് ഫിലിപ് ,സുമിത ഉദയകുമാർ, ജനപ്രതിനിധികളായ വാസു, ബിജോ പി.മാത്യു, ബിജിലി പി.ഈശോ, മേരിക്കുട്ടി ടീച്ചർ, സോണി കൊച്ചുതുണ്ടിയിൽ ഗീത മുരളി, അന്നമ്മ, സാറാമ്മ ഷാജൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഡ്വ. ജോൺ ഫിലിപ്പോസ്, യു.ഡി.എഫ് ചെയർമാൻ വിക്ടർ ടി.തോമസ്, ജെറി മാത്യു സാം, പ്രകാശ് കുമാർ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് മിനി സുരേഷ് സ്വാഗതവും സെക്രട്ടറി ഷാജി എ.തമ്പി നന്ദിയും പറഞ്ഞു. PTL 10 VASHIYORAM കോഴഞ്ചേരിയിലെ വഴിയോര വിശ്രമകേന്ദ്രം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നു PTL 11 VASHIYORAM വഴിയോര വിശ്രമകേന്ദ്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story