Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:46 AM IST Updated On
date_range 14 May 2022 5:46 AM ISTനെല്ലുവില 30 രൂപയാക്കണം -കിസാൻ ജനത
text_fieldsbookmark_border
ചെങ്ങന്നൂർ: ഉൽപാദനച്ചെലവ് കുത്തനെ ഉയർന്ന സാഹചര്യത്തിൽ നെല്ലിന്‍റെ സംഭരണവില അടുത്ത സീസൺ മുതൽ കിലോഗ്രാമിന് 30 രൂപയാക്കണമെന്ന് കിസാൻ ജനത ചെങ്ങന്നൂർ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. കിസാൻ ജനത ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് എം.എം. മാധവൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് വി.എൻ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ആർ. പ്രസന്നൻ, സതീഷ് വർമ, തോട്ടത്തിൽ സുരേന്ദ്രനാഥ്, പി.ആർ. സച്ചിദാനന്ദൻ, കുര്യൻ മൈനാത്ത്, കൊച്ചനിയൻ, സാം ജേക്കബ് വെണ്മണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.എം. മാധവൻ (പ്രസി.), സാം ജേക്കബ്, എം. ആനന്ദൻപിള്ള (വൈ.പ്രസി.), ജി. വിശ്വനാഥൻ (സെക്ര.), എം.വി. പ്രസാദ് (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
