Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:41 AM IST Updated On
date_range 24 April 2022 5:41 AM ISTവ്യവസായ മന്ത്രിയുടെ അദാലത് 28ന്
text_fieldsbookmark_border
പത്തനംതിട്ട: വ്യവസായ-വാണിജ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തി സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കാത്തവര്‍ക്കും സംരംഭങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തടസ്സങ്ങള്‍ നേരിടുന്നവര്‍ക്കുമായി വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി. രാജീവ് നേരിട്ട് അദാലത് നടത്തും. ഈ മാസം 28ന് രാവിലെ 10 മുതല്‍ പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിലാണ് അദാലത്. വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ നടത്തി തടസ്സങ്ങള്‍ നേരിട്ടവര്‍ക്ക് തങ്ങളുടെ പരാതികള്‍ രേഖാമൂലം ഈ മാസം 26 വരെ കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല വ്യവസായ കേന്ദ്രത്തിലോ, പത്തനംതിട്ട വെട്ടിപ്പുറം റോഡിലുള്ള താലൂക്ക് വ്യവസായ ഓഫിസ്, അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് വ്യവസായ ഓഫിസ്, തിരുവല്ല റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് വ്യവസായ ഓഫിസിലോ സമര്‍പ്പിക്കാം. സംരംഭകരുടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നടപടികളും അദാലത്തില്‍ സ്വീകരിക്കും. അന്നേദിവസം മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ ജില്ലയിലെ വിവിധ വകുപ്പുകളായ കെ.എസ്.ഇ.ബി, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ലേബര്‍ ഓഫിസ്, ലീഡ് ബാങ്ക്, ഫയര്‍ ആന്‍ഡ് സേഫ്റ്റി തുടങ്ങിയ വിവിധ വകുപ്പുകളുടെ ജില്ലമേധാവികള്‍ പങ്കെടുക്കും. പരാതി ഓണ്‍ലൈനായി dicpathanamthitta@gmail.com എന്ന മെയിലിലും നേരിട്ടും സമര്‍പ്പിക്കാം. ഫോണ്‍: 0468 2214639. പുതിയ വ്യവസായ സംരംഭങ്ങള്‍; ഇന്‍റേണ്‍സിനുള്ള പരിശീലനം തുടങ്ങി പത്തനംതിട്ട: കേരളത്തില്‍ ഒരുലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിൻന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുത്ത ഇന്‍റേണ്‍സിനുള്ള പരിശീലനം കോഴഞ്ചേരി ജില്ല വ്യവസായ കേന്ദ്രത്തില്‍ ആരംഭിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 62 സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ പരിശീലനമാണ് ജില്ല വ്യവസായ കേന്ദ്രത്തില്‍ അടുത്ത അഞ്ചുദിവസമായി നടക്കുക. ബി.ടെക്, എം.ബി.എ സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെയാണ് സര്‍ക്കാര്‍ ഒരുലക്ഷം സംരംഭങ്ങളുടെ ഭാഗമായി തെരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നത്. പരിശീലനത്തിനുശേഷം പഞ്ചായത്തുകളില്‍ നിയോഗിക്കപ്പെടുന്നവര്‍ അതത് തദ്ദേശ സ്ഥാപനത്തിന്‍റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ സംരംഭങ്ങളുടെ നടത്തിപ്പിന് ആവശ്യമായ നടപടി സ്വീകരിക്കും. സംരംഭകര്‍ക്ക് ആവശ്യമായ വിവിധ ലൈസന്‍സുകള്‍, വായ്പ, സാങ്കേതിക അനുമതി സഹായം എന്നിവ നല്‍കുകയും സംരംഭം തുടങ്ങാന്‍ ആവശ്യമായ സേവനം തുടങ്ങിയവ ഇന്‍റേണ്‍സ് നല്‍കുകയും ചെയ്യും. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അനില്‍കുമാര്‍, മാനേജര്‍മാരായ മിനിമോള്‍, മായ, അനീഷ് നായര്‍ എന്നിവര്‍ പങ്കെടുത്തു. പരിശീലനം 27ന് പൂര്‍ത്തിയാകും. ഫോട്ടോ PTL 13 INTERNS ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുത്ത ഇന്‍റേണ്‍സിനുള്ള പരിശീലനം കോഴഞ്ചേരി ജില്ല വ്യവസായ കേന്ദ്രത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story