Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 5:35 AM IST Updated On
date_range 27 Oct 2021 5:35 AM ISTഎ.െഎ.വൈ.എഫ് ജില്ലസമ്മേളനം 28ന് തുടങ്ങും
text_fieldsbookmark_border
പത്തനംതിട്ട: എ.െഎ.വൈ.എഫ് ജില്ലസമ്മേളനം 28, 29, 30 തീയതികളിൽ പത്തനംതിട്ടയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 28ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന സെമിനാർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കവി ഗിരീഷ് പുലിയൂർ സെമിനാറിൽ വിഷയം അവതരിപ്പിക്കും. 29ന് രാവിലെ 11ന് ഭക്ഷണ തണൽ ജീവകാരുണ്യ കാമ്പയിൻെറ ഉദ്ഘാടനം സി. പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ നിർവഹിക്കും. 30ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് റിപ്പോർട്ട് അവതരിപ്പിക്കും. വാർത്ത സമ്മേളനത്തിൽ സെക്രട്ടറി ജി. ബൈജു, പ്രസിഡൻറ് എ. ദീപുകുമാർ, ജനറൽ കൺവീനർ അഡ്വ. സുഹാസ് എം. ഹനീഫ്, ആർ. ജയൻ, അനീഷ് ചുങ്കപ്പാറ എന്നിവർ പെങ്കടുത്തു. സ്വീകരണം നൽകി പത്തനംതിട്ട: കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമിതനായ അഡ്വ. പഴകുളം മധുവിനും എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ജോർജ് മാമ്മൻ കൊണ്ടൂരിനും പത്തനംതിട്ട ഡി.സി.സിയിൽ സ്വീകരണം നൽകി. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ആേൻറാ ആൻറണി എം.പി, കെ. ശിവദാസൻ നായർ, ബാബു ജോർജ്, അഡ്വ. എ. സുരേഷ് കുമാർ, കെ. ജാസീൻ കുട്ടി, എസ്. ബിനു, അഹമ്മദ് ഷാ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, റോബിൻ പീറ്റർ, സതീഷ് ചാത്തങ്കരി, സതീഷ് പണിക്കർ, സജി കൊട്ടയ്ക്കാട്ട്, അഡ്വ. റോഷൻ നായർ, സിന്ധു അനിൽ, ഹരികുമാർ പൂതങ്കര, കുഞ്ഞമ്മ ജോസഫ്, മാലേത്ത് സരളാദേവി, ചിരണിക്കൽ ശ്രീകുമാർ, ആബിദ് ഷഹീം, അബ്ദുൽ കലാം ആസാദ്്, ഷിനി മെഴുവേലി എന്നിവർ സംസാരിച്ചു. photo...mail.. അഡ്വ. പഴകുളം മധുവിനും ജോർജ് മാമ്മൻ കൊണ്ടൂരിനും നൽകിയ സ്വീകരണ പരിപാടി പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story