Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:35 AM IST Updated On
date_range 30 May 2022 5:35 AM ISTലൈഫ് പദ്ധതിയിലേക്ക് 28 സെന്‍റ് സ്ഥലം സംഭാവനചെയ്ത് ഹനീഫയും കുടുംബവും
text_fieldsbookmark_border
സമ്മതദാനപത്രം മന്ത്രി വീണ ജോര്‍ജ് ഏറ്റുവാങ്ങി പത്തനംതിട്ട: ലൈഫ് പദ്ധതിയിലേക്ക് 28 സെന്‍റ് സ്ഥലം സംഭാവന ചെയ്ത് ആറന്മുള വല്ലനയില്‍ പുതുപ്പറമ്പില്‍ പി.എം. ഹനീഫയും കുടുംബവും. സമ്മതദാനപത്രം മന്ത്രി വീണ ജോര്‍ജ് ഏറ്റുവാങ്ങി. നല്ല മനസ്സിന്‍റെ ഉടമകള്‍ക്ക് മാത്രമേ ഇങ്ങനെ സ്വന്തം ഭൂമി കിടപ്പാടമില്ലാത്തവര്‍ക്ക് കൊടുക്കാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു. വല്ലനയിലെ കണ്ണായ റോഡരികിലേ ഭൂമിയാണ് ലൈഫ് പദ്ധതിയില്‍ ഭൂരഹിതര്‍ക്കായി വീടുവെക്കാന്‍ ഹനീഫ നൽകിയത്. സംസ്ഥാന സര്‍ക്കാറിന്‍റെ 'മനസ്സോട് ഇത്തിരി മണ്ണ്' പദ്ധതിയിലേക്കാണ് ഹനീഫ സ്വന്തമായി ആകെയുള്ള 78 സെന്‍റല്‍നിന്ന് 28 സെന്‍റ് പൂര്‍ണ മനസ്സോടെ നൽകിയത്. കഴിഞ്ഞദിവസം ഹനീഫയുടെ കുടുംബം ഇങ്ങനെ ഒരു തീരുമാനം എടുത്തതറിഞ്ഞ് മന്ത്രി വീണ ജോര്‍ജ് നേരിട്ടെത്തി ആറന്മുള ഗ്രാമപഞ്ചായത്തിനുവേണ്ടി സമ്മതപത്രം ഏറ്റുവാങ്ങുകയായിരുന്നു. വല്ലന ഗുരുമന്ദിരത്തിനുസമീപം പലചരക്ക്-സ്റ്റേഷനറികട നടത്തി ഉപജീവനം നടത്തുന്ന കുടുംബമാണ് ഹനീഫയുടേത്. ഭാര്യ ജാസ്മിന് ഓഹരിയായി ലഭിച്ചത് 60 സെന്‍റ് ഭൂമിയാണ്. കൈയേറ്റവും റോഡ് വികസനവും മൂലം നിലവിലുള്ളത് 56 സെന്‍റാണ്. വാർധക്യത്തില്‍ ഈ വസ്തു വിറ്റുകിട്ടുന്ന തുകകൊണ്ട് ഹജ്ജിന് പോകാനായിരുന്നു കുടുംബത്തിന്‍റെ തീരുമാനം. എന്നാല്‍, അടുത്തിടെ വല്ലനയില്‍ വാടകവീട്ടില്‍ കഴിയവെ അന്തരിച്ച രണ്ടുപേരുടെ സംസ്‌കാരത്തിലും തുടര്‍ന്ന് അവര്‍ക്ക് വീടുവെക്കാന്‍ നാലുസെന്‍റ് വസ്തു വീതവും വിട്ടുനല്‍കിയ സമീപവാസികളായ സലീം റാവുത്തര്‍, സുരേഷ് മംഗലത്ത് എന്നിവരുടെ കാരുണ്യ പ്രവൃത്തിയാണ് ഹനീഫയുടെ മനസ്സിലും കാരുണ്യത്തിന്‍റെ ചിന്തകള്‍ക്ക് കാരണം. താനും ഭാര്യയും ഹജ്ജിനുപോയാല്‍ തങ്ങള്‍ക്കും കുടുംബത്തിനും പുണ്യംകിട്ടും. എന്നാല്‍, ആ വസ്തു ഒമ്പതു കുടുംബത്തിന് വീതിച്ചുനല്‍കിയാല്‍ അതാകും അല്ലാഹുവിന് ഏറെ ഇഷ്ടമെന്നും ഹനീഫ വീട്ടിലെത്തിയ മന്ത്രിയോട് പറഞ്ഞു. മാതാപിതാക്കൾ ആഗ്രഹം എൻജിനീയറിങ് ബിരുദധാരിയായ മകന്‍ നിസാമിനോടും മകള്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഹദറുന്നീസയോടും പങ്കുവെച്ചപ്പോൾ അവര്‍ക്കും സന്തോഷമായതോടെയാണ് ലൈഫ് മിഷന്‍ പ്രവര്‍ത്തകരുമായി കുടുംബം ബന്ധപ്പെട്ടത്. സമ്മതപത്രം ഏറ്റുവാങ്ങല്‍ ചടങ്ങില്‍ ലൈഫ്മിഷന്‍ പ്രോഗ്രാം മാനേജര്‍മാരായ എസ്. അജിത, ജെ. സജീന്ദ്രബാബു, കെ. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അശ്വതി വിനോജ്, ആറന്മുള പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ടി.ടോജി, വൈസ് പ്രസിഡന്‍റ് എന്‍.എസ്. കുമാര്‍, ലൈഫ് മിഷന്‍ ജില്ല കോഓഡിനേറ്റര്‍ വിനീത സോമന്‍, പഞ്ചായത്ത് അംഗങ്ങളായ സരണ്‍ പി.ശശിധരന്‍, വില്‍സി ബാബു, ബിജു വര്‍ണശാല, ശ്രീനി ചാണ്ടിശ്ശേരി, രമാദേവി, ജോണ്‍സി, കോഴഞ്ചേരി മീഡിയ ക്ലബ് പ്രസിഡന്‍റ് ബാബു തോമസ്, ജനറല്‍ സെക്രട്ടറി മുരളി കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലീന കമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 12 ADARAM ലൈഫ് പദ്ധതിയില്‍ ഭൂരഹിതര്‍ക്കായി സ്ഥലം നല്‍കിയ ആറന്മുള വല്ലനയില്‍ പുതുപ്പറമ്പില്‍ പി.എം. ഹനീഫയെയും കുടുംബത്തെയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story