Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമരം ലേലം 2.70 ലക്ഷം;...

മരം ലേലം 2.70 ലക്ഷം; മുറിച്ചപ്പോൾ അകം പൊള്ള

text_fields
bookmark_border
മരം ലേലം 2.70 ലക്ഷം; മുറിച്ചപ്പോൾ അകം പൊള്ള
cancel
പന്തളം: പന്തളം നഗരസഭ ഓഫിസിനരികിൽനിന്ന് തേക്ക്​ ലേലത്തിലെടുത്ത് മുറിച്ചുമാറ്റിയപ്പോൾ കേടായെന്ന് ക​ണ്ടതിനെത്തുടർന്ന് നഗരസഭക്കുമുന്നിൽ ഉപേക്ഷിച്ചു. നഗരസഭ കെട്ടിടത്തിന് വേരിറങ്ങി ബലക്ഷയം ഉണ്ടെന്ന് കണ്ടതിനെത്തുടർന്നാണ് തേക്കുമരം ലേലത്തിന് വെച്ചത്​. വനംവകുപ്പിന്‍റെ നിർദേശപ്രകാരം 2.70 ലക്ഷം രൂപ ലേലത്തുക കെട്ടിവെച്ച് അടൂർ തുവയൂർ സ്വദേശി രാജുവാണ് ഏറ്റെടുത്തത്. ഞായറാഴ്ച രാവിലെ യന്ത്രസഹായത്തോടെ മുറിച്ചുമാറ്റിയെങ്കിലും ഉൾഭാഗം പൂർണമായും ഉപയോഗശൂന്യമായിരുന്നു. തുടർന്ന് മരം നഗരസഭക്ക്​ മുന്നിൽ ഉപേക്ഷിച്ചു. കെട്ടിവെച്ച ലേലത്തുകയും ചെലവായ തുകയും തിരികെനൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. - ഫോട്ടോ: പന്തളം നഗരസഭക്ക്​ മുന്നിൽ ഉപേക്ഷിച്ച തേക്ക്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story