Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 5:32 AM IST Updated On
date_range 30 Nov 2021 5:32 AM ISTലൈഫ് ഭവനപദ്ധതി: അപേക്ഷകള്‍ 26,927
text_fieldsbookmark_border
പത്തനംതിട്ട: ലൈഫ് ഭവനപദ്ധതിയുടെ അപേക്ഷ അര്‍ഹത പരിശോധന നടത്തുന്നതിന് ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കാളികളാകണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ലൈഫ് ഭവനപദ്ധതിയുടെ അര്‍ഹത പരിശോധനയുടെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു കലക്ടര്‍. ജില്ലയില്‍ ആകെയുള്ള 53 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി 26,927 അപേക്ഷകളാണ് ആകെ ലഭിച്ചിട്ടുള്ളത്. ഇതില്‍ 7287 അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലാണ്. 951 അപേക്ഷകരാണുള്ളത്. ഏറ്റവും കുറവ് അപേക്ഷകരുള്ളത് തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലാണ്. 163 അപേക്ഷകരാണുള്ളത്. ലൈഫ് മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍(ഇന്‍ ചാര്‍ജ്), പഞ്ചായത്ത് അസി. ഡയറക്ടര്‍, ജില്ല പട്ടികജാതി വികസന ഓഫിസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍, നഗരകാര്യ ജോ. സെക്രട്ടറിയുടെ പ്രതിനിധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ....................... ജില്ല വികസന സമിതി യോഗം പത്തനംതിട്ട: ജില്ല വികസന സമിതി യോഗം ഡിസംബര്‍ നാലിന് രാവിലെ 11ന് ഓണ്‍ലൈനായി ചേരുമെന്ന് കലക്ടര്‍ അറിയിച്ചു. ....................... അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂനിറ്റ് വിവിധ ജില്ലകളില്‍ ഒഴിവുള്ള ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാരുടെയും വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാരുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങളും അപേക്ഷ ഫോറത്തിൻെറ മാതൃകയും www.socialaudit.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓരോ തസ്തികക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഡിസംബര്‍ പത്തിനകം ഡയറക്ടര്‍, സി.ഡബ്ല്യു.സി ബില്‍ഡിങ്, രണ്ടാംനില, എല്‍.എം.എസ് കോമ്പൗണ്ട്, പാളയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695 033, ഫോണ്‍: 0471 2724696. ......................... സമന്വയ പദ്ധതി: ബോധവത്കരണ ക്ലാസ് നാളെ പത്തനംതിട്ട: പട്ടികജാതി/വർഗ ഉദ്യോഗാർഥികളുടെ പുരോഗതി ലക്ഷ്യമാക്കി നാഷനല്‍ എംപ്ലോയ്‌മൻെറ് സര്‍വിസ് വകുപ്പ് മുഖേന നടപ്പാക്കുന്ന സമന്വയ പദ്ധതി പ്രകാരം മല്ലപ്പള്ളി താലൂക്കിലെ പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർഥികള്‍ക്കായി എഴുമറ്റൂര്‍ ഇ.സി.എ.സി ക്ലബില്‍ ബുധനാഴ്ച രാവിലെ 10 മുതല്‍ ക്യാമ്പ് രജിസ്‌ട്രേഷനും ബോധവത്കരണ ക്ലാസും നടക്കും. എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചില്‍ ഇതുവരെ രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്ത ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ക്യാമ്പില്‍ എംപ്ലോയ്‌മൻെറ് രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസരവും മറ്റുള്ളവര്‍ക്ക് എംപ്ലോയ്‌മൻെറ് എക്സ്ചേഞ്ചിൻെറ മറ്റു സേവനങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും. ഫോണ്‍: 0469 2785434.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story