Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുളനട...

കുളനട ഗ്രാമപഞ്ചായത്തിന്​ 26.45 കോടിയുടെ ബജറ്റ്

text_fields
bookmark_border
പന്തളം: കുളനട ഗ്രാമപഞ്ചായത്തില്‍ 26.45 കോടി രൂപ വരവും 25.70 കോടി രൂപ ചെലവും 74.16 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ്​ പി.ആർ. മോഹൻ ദാസ് അവതരിപ്പിച്ചു. ഭവനനിര്‍മാണം, കുടിവെള്ളം, ശുചിത്വം, കാര്‍ഷികം, ആരോഗ്യം മേഖലകള്‍ക്ക് പ്രത്യേക പ്രാധാന്യം നൽകി. ഭവനനിര്‍മാണത്തിന് രണ്ടുകോടി രൂപയാണ് വകയിരുത്തിയത്. കുടിവെള്ളം 79 ലക്ഷം, ശുചിത്വം 70 ലക്ഷം, നെല്‍കൃഷിക്ക് 25 ലക്ഷം ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ 62.50 ലക്ഷം, ക്ഷീര മേഖലയില്‍ 50 ലക്ഷം, ആരോഗ്യം 46 ലക്ഷം. ശബരിമല തീർഥാടകര്‍ക്ക്​ പാര്‍ക്കിങ്ങും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന്​ സ്ഥലം വാങ്ങാനും തുക വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്‍റ്​ ചിത്തിര സി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story