Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഊരുകളി​ലേക്ക്​...

ഊരുകളി​ലേക്ക്​ എസ്​.എഫ്.​ഐ; ഉദ്​ഘാടനം 26ന്​

text_fields
bookmark_border
പത്തനംതിട്ട: ഊരുകളിലേക്ക്​ എസ്.എഫ്.ഐ എന്ന പദ്ധതിയുടെ ഉദ്​ഘാടനം 26ന്​ ആവണിപ്പാറയിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ ഉദ്​ഘാടനം നിർവഹിക്കും. അഞ്ചുവർഷമായി ഊരിലേക്ക് എസ്.എഫ്.ഐ എന്ന പേരിൽ ഗവിയിലെ ആദിവാസി സ്കൂൾ ഏറ്റെടുത്ത്​ പ്രവർത്തനങ്ങൾ നടപ്പാക്കി. ജില്ലയിലെ കുരുമ്പൻമൂഴി, അടിച്ചിപ്പുഴ, ഗവി, ആവണിപ്പാറ, മൂഴിയാർ, നിലക്കൽ, ളാഹ ഉൾപ്പെടെ മുഴുവൻ ആദിവാസി ഊരുകളും ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഏറ്റെടുക്കു​കയാണ്​. ആദിവാസി മേഖലകളിലെയും കോവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ടവരുമായി അയ്യായിരത്തോളം വരുന്ന വിദ്യാർഥികൾക്ക് ആവശ്യമായ മുഴുവൻ പഠനോപകരണങ്ങളും ജില്ലക്ക​കത്തുള്ള കാമ്പസുകളിൽനിന്ന്​ ശേഖരിക്കുന്ന ഉദ്യമവും ആരംഭിച്ചിട്ടുണ്ട്​. വായനശാല നിർമാണം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, സൗജന്യ ട്യൂഷൻ, വ്യക്തിത്വ വികസന ക്ലാസുകൾ, കുട നിർമാണ പരിശീലനം പോലെ വർഷം മുഴുവൻ നീളുന്ന സമഗ്ര പദ്ധതിയാണ് ആവിഷ്​കരിക്കുന്നത്. ആദിവാസി വിഭാഗത്തിൽനിന്ന്​ പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ് ഉൾപ്പെടെ നൽകും. വാർത്തസമ്മേളനത്തിൽ എസ്.എഫ്.ഐ ജില്ല സെക്രട്ടറി അമൽ എബ്രഹാം, പ്രസിഡന്റ് ഷൈജു എസ്. അങ്ങാടിക്കൽ, കെ.ആർ. രഞ്ജു, അയിഷ മിന്നു സലീം എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story