Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡോ. എം.എസ്. സുനിലി‍െൻറ...

ഡോ. എം.എസ്. സുനിലി‍െൻറ 252ാമത് സ്നേഹഭവനം കൈമാറി

text_fields
bookmark_border
ഡോ. എം.എസ്. സുനിലി‍ൻെറ 252ാമത് സ്നേഹഭവനം കൈമാറി പത്തനംതിട്ട: സാമൂഹിപ്രവർത്തക ഡോ. എം.എസ്. സുനിലി‍ൻെറ നേതൃത്വത്തിൽ ഭവനരഹിതർക്ക്​ നിർമിച്ചുനൽകുന്ന 252ാമത് സ്നേഹഭവനം ആയുർ ചെപ്പിലോട് വലിയപുര വീട്ടിൽ വിധവയായ സോഫിയക്ക്​ നിർമിച്ചുനൽകി. വിദേശ മലയാളിയായ ജിജിയുടെ സഹായത്തിൽ നിർമിച്ച വീടി‍ൻെറ താക്കോൽ ദാനവും ഉദ്ഘാടനവും കൊല്ലം പൊലീസ് അസി. കമീഷണർ പ്രദീപ്കുമാർ നിർവഹിച്ചു. നാലുവർഷങ്ങൾക്കുമുമ്പ് ആയുർ ജങ്​ഷനിൽവെച്ചുണ്ടായ വാഹനാപകടത്തിൽ സോഫിയയുടെ ഭർത്താവ്​ രാജു മരണപ്പെട്ടു. കാലിന് സ്വാധീനമില്ലാത്ത സോഫിയ രണ്ട് പെൺകുഞ്ഞുങ്ങളുമായി ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത കുടിലിലായിരുന്നു താമസം. ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയുമടങ്ങിയ വീടാണ്​ നിർമിച്ചുനൽകിയത്​. മെംബർ ലാലി ജോസഫ്, പ്രോജക്ട് കോഓഡിനേറ്റർ കെ.പി. ജയലാൽ, ഹരികുമാർ, എസ്. അജയൻ എന്നിവർ സംസാരിച്ചു. ഗെസ്റ്റ് ലെക്ചറര്‍, ട്രേഡ്സ്മാന്‍ ഒഴിവ് പത്തനംതിട്ട: വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ സിവില്‍ എൻജിനീയറിങ്​ വിഭാഗത്തില്‍ ഗെസ്റ്റ് ലെക്ചറര്‍, ട്രേഡ്സ്മാന്‍ എന്നീ തസ്തികകളില്‍ രണ്ട് താൽക്കാലിക ഒഴിവ്​. ഈ മാസം 25ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഫോണ്‍:04692 650228.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story