Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:40 AM IST Updated On
date_range 19 May 2022 5:40 AM ISTഅഭിമുഖം 25ന്
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയില്‍ പട്ടികവര്‍ഗ വികസനവകുപ്പില്‍ ആയ (യോഗ്യതയുള്ള തദ്ദേശീയരായ പട്ടികവര്‍ഗ വനിത ഉദ്യോഗാര്‍ഥികളില്‍നിന്ന് മാത്രം -പ്രത്യേക നിയമനം) തസ്തികക്ക് (കാറ്റഗറി നം.092/2021) അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി മേയ് 25ന് പബ്ലിക് സര്‍വിസ് കമീഷന്‍റെ കൊല്ലം റീജനല്‍ ഓഫിസില്‍ അഭിമുഖം നടത്തും. ഫോണ്‍: 0468 2222665. അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: ശിശുസംരക്ഷണ യൂനിറ്റ് ഒ.ആര്‍.സി പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലുമുള്ള പ്രവൃത്തിപരിചയം അല്ലെങ്കില്‍, ബിരുദവും കുട്ടികളുടെ മേഖലയില്‍ രണ്ടുവര്‍ഷ പരിചയവും പരിശീലന മേഖലയിലെ പരിചയവും. അവസാന തീയതി: മേയ് 31. ഫോണ്‍: 0468 2319998. താലൂക്ക് സെമിനാർ മല്ലപ്പള്ളി: താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ താലൂക്ക് സെമിനാർ ശനിയാഴ്ച രാവിലെ 10ന് പ്രഫ. ജി. രാജശേഖരൻ നായർ നഗറിൽ (മല്ലപ്പള്ളി യൂനിയൻ കൺവെൻഷൻ ഹാൾ) നടത്തും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story