Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവേലുത്തമ്പി ദളവ...

വേലുത്തമ്പി ദളവ മ്യൂസിയത്തില്‍ അമൃത മഹോത്സവം പരിപാടി 22ന്

text_fields
bookmark_border
അടൂർ: സ്വാതന്ത്ര്യത്തി‍ൻെറ അമൃത മഹോത്സവം പരിപാടിയുടെ ഉദ്ഘാടനം 22ന് വൈകീട്ട്​ മൂന്നിന് മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം ഹാളില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനും കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിനും തിരുവിതാംകൂറിന്റെ സംഭാവനയാണ് ജനകീയ പ്രതിരോധത്തിലെ വേലുത്തമ്പി ദളവയുടെ നായകത്വവും തുടര്‍ന്നുള്ള രക്തസാക്ഷിത്വവും. 1809ലെ വേലുത്തമ്പി ദളവയുടെ ജീവല്‍ത്യാഗം വിഷയത്തിലാണ് മണ്ണടിയില്‍ വെച്ച് പുരാവസ്തു വകുപ്പ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളജിന് നാക് അക്രഡിറ്റേഷൻ പത്തനംതിട്ട: കോന്നി എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളജിന് നാക് അക്രഡിറ്റേഷൻ എ ഗ്രേഡ് ലഭിച്ചു. എസ്.എൻ.ഡി.പി യോഗത്തി‍ൻെറ നേതൃത്വത്തിൽ 1995ൽ സ്ഥാപിച്ച കോളജ് 27 വർഷങ്ങൾ പൂർത്തിയാക്കുമ്പോഴാണ് എ ഗ്രേഡ് ലഭിച്ചത്. ഒമ്പത്​, 10 തീയതികളിൽ കോളജിൽ നടന്ന നാക് വിസിറ്റിൽ എല്ലാ മാനദണ്ഡങ്ങളും ഉറപ്പാക്കിയ ശേഷമാണ് ഗ്രേഡ് പ്രഖ്യാപിച്ചത്. ബി.ബി.എ, ബി.സി.എ, ബി.കോം എന്നിങ്ങനെ മൂന്ന് കോഴ്സുകളുമായി തുടങ്ങിയ കോളജിൽ ഇന്ന് ബി.എസ്​സി മാത്‌സ് അടക്കം നാല് ഡിഗ്രി കോഴ്സുകളും നിരവധി പി.ജി കോഴ്സുകളുമാണുള്ളത്. കോളജിൽ റൂസയുടെ നേതൃത്വത്തിൽ രണ്ട് കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷം പുതുതായി റിസർച് സെന്റർ, ഓഡിറ്റോറിയം കം ഇൻഡോർ സ്റ്റേഡിയം, സ്റ്റാർട്ടപ് സംരംഭങ്ങൾ, റിസർച് ലാബ്സ് തുടങ്ങിയവ നിർമിക്കാനുള്ള നടപടികൾ നടക്കുകയാണെന്ന്​ കോളജ്​ അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ കെ. പദ്മകുമാർ, ഡി. അനിൽകുമാർ, പ്രിൻസിപ്പൽ ഡോ. ബി.എസ്. കിഷോർ കുമാർ, ഐ.ക്യു.എ.സി കോഓഡിനേറ്റർ ഡോ. എ. സോന, നാക് കോഓഡിനേറ്റർ എസ്. സത്യനാരായൺ, ഓഫിസ് സൂപ്രണ്ട് കെ.എൽ. ബിന്ദു എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story