Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:38 AM IST Updated On
date_range 17 Dec 2021 5:38 AM ISTതങ്കഅങ്കി ഘോഷയാത്ര 22ന് പുറപ്പെടും
text_fieldsbookmark_border
ശബരിമല: മണ്ഡലപൂജക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര 22ന് രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെടും. 25ന് ഉച്ചക്ക് പമ്പയില്‍ എത്തും. വൈകീട്ട് മൂന്നിന് പമ്പയില്‍നിന്ന് തിരിക്കുന്ന ഘോഷയാത്രക്ക് അഞ്ചിന് ശരംകുത്തിയില്‍ സ്വീകരണം നല്‍കും. 26ന് രാവിലെ 11.50നും 1.15നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. തിരുവിതാംകൂര്‍ രാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡലപൂജക്ക് ചാര്‍ത്താൻ നടയ്ക്കൽെവച്ചതാണ് തങ്കഅങ്കി. ഇതോടെ 41 ദിവസം നീണ്ട ശബരിമല മണ്ഡലകാല തീർഥാടനത്തിനും സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകീട്ട് അഞ്ചിന് വീണ്ടും ക്ഷേത്രനട തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story