Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎൽ.ഡി.എഫ് തെക്കൻ മേഖല...

എൽ.ഡി.എഫ് തെക്കൻ മേഖല ജാഥക്ക്​ 21ന് ഇട്ടിയപ്പാറയിൽ സ്വീകരണം

text_fields
bookmark_border
റാന്നി: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തുന്ന തെക്കന്‍ മേഖല ജാഥക്ക്​ ഇട്ടിയപ്പാറയില്‍ 21ന് വൈകീട്ട് 4.30 ന് സ്വീകരണം നല്‍കും. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി നയിക്കുന്ന ''നവകേരള സൃഷ്​ടിക്കായി വീണ്ടും എല്‍.ഡി.എഫ്'' എന്ന മുദ്രാവാക്യവുമായുള്ള വികസന മുന്നേറ്റ ജാഥയാണ് വിവിധ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം 21ന് റാന്നിയിലെത്തുന്നത്. ജാഥയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് മണ്ഡലത്തില്‍ നടത്തുന്നത്. ആദ്യപടിയായി എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റികള്‍ പൂര്‍ത്തിയായി. ബൂത്ത് കൺവെന്‍ഷനുകള്‍ നടന്നു വരുന്നു. 18,19 തീയതികളില്‍ പ്രവര്‍ത്തകര്‍ ലഘുലേഖകളുമായി ഭവന സന്ദര്‍ശനങ്ങള്‍ നടത്തുമെന്നും സംഘാടക സമിതി ചെയര്‍മാന്‍ രാജു എബ്രഹാം എം.എല്‍.എയും കണ്‍വീനര്‍ എം.വി വിദ്യാധരനും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story