Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമൂന്ന് മരണം; 2021...

മൂന്ന് മരണം; 2021 പേര്‍ക്ക് കോവിഡ്​

text_fields
bookmark_border
1783പേര്‍ രോഗമുക്തരായി പത്തനംതിട്ട: കോവിഡ്​ വ്യാപന ഭീഷണി ശക്തമായി നിലനിൽക്കുന്ന ജില്ലയില്‍ വെള്ളിയാഴ്ച 2021 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1783പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച്​ മൂന്നുപേർ മരിച്ചു. കോയിപ്രം സ്വദേശി (60), അയിരൂര്‍ സ്വദേശി (75), ചെന്നീര്‍ക്കര സ്വദേശി (62) എന്നിവരാണ്​ മരിച്ചത്​. നിലവിൽ 13,833പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 13,590 പേര്‍ ജില്ലയിലും 243 പേര്‍ ജില്ലക്ക്​ പുറത്തും ചികിത്സയിലാണ്. രോഗബാധിതരുടെ വിവരം ചുവടെ: പത്തനംതിട്ട 113, അടൂര്‍ 96, പന്തളം 73, തിരുവല്ല 150, ആനിക്കാട് 9, ആറന്മുള 80, അരുവാപുലം 26, അയിരൂര്‍ 57, ചെന്നീര്‍ക്കര 21, ചെറുകോല്‍ 31, ചിറ്റാര്‍ 13, ഏറത്ത് 27, ഇലന്തൂര്‍ 30, ഏനാദിമംഗലം 27, ഇരവിപേരൂര്‍ 24, ഏഴംകുളം 38, എഴുമറ്റൂര്‍ 25, കടമ്പനാട് 36, കടപ്ര 10, കലഞ്ഞൂര്‍ 51, കല്ലൂപ്പാറ 22, കവിയൂര്‍ 23, കൊടുമണ്‍ 24, കോയിപ്രം 60, കോന്നി 62, കൊറ്റനാട് 32, കോട്ടാങ്ങല്‍ 19, കോഴഞ്ചേരി 60, കുളനട 54, കുന്നന്താനം 24, കുറ്റൂര്‍ 20, മലയാലപ്പുഴ 18, മല്ലപ്പള്ളി 38, മല്ലപ്പുശ്ശേരി 32, മെഴുവേലി 27, മൈലപ്ര 15, നാറാണംമൂഴി 24, നാരങ്ങാനം 26, നെടുമ്പ്രം 7, നിരണം 9, ഓമല്ലൂര്‍ 23, പള്ളിക്കല്‍ 56, പന്തളം-തെക്കേക്കര 23, പെരിങ്ങര 12, പ്രമാടം 29, പുറമറ്റം 10, റാന്നി 45, റാന്നി-പഴവങ്ങാടി 38, റാന്നി-അങ്ങാടി 12, റാന്നി-പെരുനാട് 24, സീതത്തോട് 17, തണ്ണിത്തോട് 6, തോട്ടപ്പുഴശ്ശേരി 76, തുമ്പമണ്‍ 18, വടശേരിക്കര 24, വളളിക്കോട് 20, വെച്ചൂച്ചിറ 55. ------ ജില്ലയിൽ 24 ക്ലസ്റ്ററുകൾ; ജാഗ്രത കൈവിടരുത് -ഡി.എം.ഒ പത്തനംതിട്ട: ജില്ല സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാല്‍ രോഗവ്യാപനവും അതിനെ തുടര്‍ന്നുള്ള സങ്കീര്‍ണതകളും ഒഴിവാക്കുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ നടപ്പാക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 2,33,031 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 52 ഒമിക്രോണ്‍ കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് ബാധമൂലം ജില്ലയില്‍ ഉണ്ടായ ആകെ മരണം 1306 ആണ്. 24 ക്ലസ്റ്ററുകളാണ് ഇപ്പോഴുള്ളത്. എല്ലാ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും ആര്‍.ടി.പി.സി.ആര്‍ -ആന്‍റിജന്‍ പരിശോധന ലഭ്യമാണ്. രോഗലക്ഷണമുള്ളവർ പരിശോധനക്ക്​ വിധേയമാകണം. വിദേശരാജ്യങ്ങളില്‍നിന്ന്​ വന്നവര്‍ ഏഴുദിവസം ക്വാറന്‍റീനില്‍ കഴിഞ്ഞതിനുശേഷം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നും ഡി.എം.ഒ അറിയിച്ചു. വാക്‌സിനേഷനെക്കുറിച്ചോ, കോവിഡ് രോഗബാധയെക്കുറിച്ചോ അറിയുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലയില്‍ സജ്ജമാണ്. ഫോൺ: 04682 322515.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story