Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 5:45 AM IST Updated On
date_range 12 Feb 2021 5:45 AM ISTയുവ-2021: യുവജനങ്ങളുടെ കൂട്ടയോട്ടം ഇന്ന്
text_fieldsbookmark_border
പത്തനംതിട്ട: യുവ-2021 പദ്ധതിക്ക് തുടക്കംകുറിച്ച് കോന്നിയിലെ യുവജനങ്ങള്‍ വെള്ളിയാഴ്ച കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെയും വര്‍ഗീയ ചിന്തകളെയും ഇല്ലാതാക്കി 'കായികമാണ് ലഹരി' സന്ദേശമുയര്‍ത്തി ജീവിതവിജയം കൈവരിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചതാണ് യുവ-2021 പദ്ധതി. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് എലിയറയ്ക്കലില്‍നിന്ന് കോന്നി ആനക്കൂട് വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് നാലിന് യുവ-2021ൻെറ ഉദ്ഘാടനം കെ.യു. ജനീഷ്‌കുമാര്‍ എം.എൽ.എ നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story