Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:31 AM IST Updated On
date_range 23 Nov 2021 5:31 AM IST'സദ്ഭരണം 2017' പ്രവർത്തനം നിലച്ചു
text_fieldsbookmark_border
വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ നടപ്പാക്കിയ പദ്ധതിയാണ് മുടങ്ങിയത് കോന്നി: സർക്കാർ ഓഫിസുകളെ സദ്ഭരണത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ നടപ്പിലാക്കിയ സദ്ഭരണം 2017 പരിപാടി പ്രവർത്തനം നിലച്ചു. സർക്കാർ ഓഫിസുകളിലെയും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലെയും അഴിമതി, കൈക്കൂലി എന്നിവ തടയുക, പൊതു ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സദ്ഭരണം പദ്ധതി തുടക്കംകുറിച്ചത്. പൊതുജനങ്ങൾ ഇരു കൈയും നീട്ടി സ്വീകരിച്ചപ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണമാണ് പദ്ധതിക്ക് തിരിച്ചടിയായത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കുടുംബശ്രീയുമായി ചേർന്ന് വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിൻെറ ഭാഗമായി എട്ടോളം സ്ഥാപനങ്ങൾ അഴിമതി വിമുക്തമായിരുന്നു. ഒരോ പഞ്ചായത്തുകളിലും പ്രത്യേകം യോഗങ്ങൾ വിളിച്ചുചേർത്ത് അഴിമതി വിരുദ്ധ സ്ക്വാഡുകൾ രൂപവത്കരിച്ചായിരുന്നു പ്രവർത്തനങ്ങൾ. പ്രധാനമായും ആറു മേഖലകളിൽ അഴിമതി കൂടുതലായതിനാൽ ഇവിടെ കേന്ദ്രീകരിച്ച് പ്രത്യേക പ്രവർത്തനം നടത്തിയിരുന്നു. ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളെ പൂർണമായി അഴിമതി ഇല്ലാതാക്കാൻ ഓഫിസിലേ ഒരോ പ്രവൃത്തിക്കുമുള്ള സർക്കാർ ഫീസ് സംബന്ധിച്ച് ഓഫിസുകളിൽ ബോർഡ് പ്രദർശിപ്പിച്ച് കറപുരളാത്ത ആധാരം എന്ന പദ്ധതിയും ആവിഷ്കരിച്ചു. ജില്ലയിലെ മോട്ടോർ വാഹന വകുപ്പിലെ അഴിമതി നിർമാർജനം ചെയ്യാൻ സർക്കാർ സേവന നിരക്കുകൾ പ്രദർശിപ്പിച്ച് ടോപ്പ് ഗിയർ 2017 പദ്ധതിയും വിദ്യാലയങ്ങളിൽ ഗുണനിലവാരമുള്ള ഉച്ചഭക്ഷണം കുട്ടികൾക്ക് ഉറപ്പാക്കുന്നതിനായി സമൃദ്ധിയിലും നിറയാത്ത ഭക്ഷണം എന്ന പദ്ധതിയും ആവിഷ്കരിച്ചിരുന്നു. സർക്കാർ വിഭാവനം ചെയ്തതരത്തിൽ സാധാരണ ജനങ്ങൾക്ക് റേഷൻ സാധനങ്ങൾ നൽകാതെ വലിയതോതിൽ അഴിമതി വർധിച്ചപ്പോൾ അതിനെ തടയിടാൻ നടപ്പിലാക്കിയ റേഷൻ വാങ്ങൂ അഴിമതി തടയൂ പദ്ധതിയും പൊതുമരാമത്ത് വിഭാഗത്തിലെ അഴിമതി ഇല്ലാതാക്കാൻ പാഴാക്കുന്ന മരാമത്ത് പണി പദ്ധതിയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ നടപ്പിലാക്കിയപ്പോൾ ഒരു പരിധിവരെ കൈക്കൂലി നൽകാതെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമായിരുന്നു. പദ്ധതി ഇല്ലാതായതോടെ വീണ്ടും അഴിമതി വർധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story