Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദേശീയ ബാലചിത്രരചന...

ദേശീയ ബാലചിത്രരചന മത്സരം 20ന്

text_fields
bookmark_border
പത്തനംതിട്ട: ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ ബാലചിത്രരചന മത്സരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 20ന് രാവിലെ 10ന് പത്തനംതിട്ട ജി.എച്ച്.എസ്.എസ് ആൻഡ്​ വി.എച്ച്.എസ്.എസില്‍ (തൈക്കാവ് സ്‌കൂളില്‍) നടക്കും. അഞ്ചു മുതല്‍ ഒമ്പത്​ വയസ്സുവരെയുള്ള കുട്ടികള്‍ ഗ്രീന്‍ ഗ്രൂപ്പിലും 10 മുതല്‍ 16 വരെ വൈറ്റ് ഗ്രൂപ്പിലും ക്രമീകരിച്ചാണ് മത്സരം നടത്തുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അഞ്ച്​ മുതല്‍ 10 വരെ പ്രായപരിധിയിലുള്ളവരെ യെല്ലോ ഗ്രൂപ്പിലും 11 മുതല്‍ 18 വരെ പ്രായപരിധിയിലുള്ളവരെ റെഡ് ഗ്രൂപ്പിലും ഉള്‍പ്പെടുത്തി. വിഷ്വല്‍/ഓര്‍ത്തോപീഡിക്കലി/ലോക്കോമോട്ടര്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ രജി​ട്രേഡ്​ മെഡിക്കല്‍ പ്രാക്ടീഷണറുടെ 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ചിത്രരചനക്കുള്ള പേപ്പര്‍ സമിതി നല്‍കും. രചനക്ക്​ ആവശ്യമായ ഉപകരണങ്ങള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. വിദ്യാര്‍ഥികള്‍ സ്‌കൂളിൽനിന്നുള്ള പ്രഥമ അധ്യാപക‍ൻെറ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍ : 7736548349, 9400063953. യുവതികള്‍ക്ക് ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സ് പത്തനംതിട്ട: ഗ്രാമീണ മേഖലയിലെ ബിരുദധാരികളായ യുവതികള്‍ക്ക് സബ്‌സിഡിയോടുകൂടി ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സ് പഠിക്കാന്‍ അവസരം. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് അസാപ് കേരളയാണ്​ നടത്തുന്നത്. ഓണ്‍ലൈനായി നടത്തുന്ന കോഴ്‌സി‍ൻെറ ഫീസിന് 50 ശതമാനം സബ്‌സിഡി നല്‍കുന്നുണ്ട്. പഞ്ചായത്ത്​ പരിധിയില്‍ താമസിക്കുന്ന ബിരുദധാരികളായ യുവതികള്‍ക്കാണ് പ്രവേശനം ലഭിക്കുക. പ്രായപരിധി -26 വയസ്സ്​. വിവരങ്ങള്‍ക്ക് - 6282326560, 9495999668. https://asapkerala.gov.in/course/graphic-designer/ അവലോകന യോഗം 23ന് പത്തനംതിട്ട: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണ പുരോഗതിയും 14ആം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് റിപ്പോര്‍ട്ട്, വികസന രേഖ തയാറാക്കല്‍ എന്നിവയുടെ പുരോഗതിയും അവലോകനം ചെയ്യുന്നതിനായി 23ന് മൂന്നിന് ഓണ്‍ലൈനായി യോഗം ചേരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story