Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:36 AM IST Updated On
date_range 12 March 2022 5:36 AM ISTശബരിമല വിമാനത്താവളത്തിന് 20 കോടി
text_fieldsbookmark_border
റാന്നി: റാന്നിയുടെ ദീർഘകാലമായ ആവശ്യമായിരുന്ന ശബരിമല വിമാനത്താവളത്തിന് ബജറ്റിൽ 20 കോടി രൂപ വകയിരുത്തിയത് വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകും. ശബരിമല മാസ്റ്റർ പ്ലാൻ (30 കോടി) തുക വർധിപ്പിച്ചതും തീർഥാടന സർക്യൂട്ടിൽ ശബരിമലയെ ഉൾപ്പെടുത്തിയതും പമ്പസംരക്ഷണത്തിനായി പദ്ധതി പ്രഖ്യാപിച്ചതും ഗുണം ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി റാന്നിയിൽ എത്തിയപ്പോൾ മുതൽ പ്രമോദ് നാരായണന്‍റെ വാഗ്ദാനമായിരുന്നു, നോളജ് വില്ലേജിന്റെ ഭാഗമായ സ്കിൽ പാർക്ക്. അംഗൻവാടി മുതൽ ഉന്നത വിദ്യാഭ്യാസരംഗം വരെയുള്ള കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തി അവ പരിപോഷിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം നവീന ആശയങ്ങളായ അയിരൂർ തെക്കൻ കലാമണ്ഡലം, മണിയാർ കാരവൻ പാർക്ക്, വെച്ചൂച്ചിറ ക്ഷീരഗ്രാമം എന്നിവയും റാന്നിയുടെ കലാ-സാംസ്കാരിക- ഉൽപാദന-തൊഴിൽമേഖലകൾക്ക് പുതിയ മാനം നൽകും. ബജറ്റിൽ ഉൾപ്പെട്ട റാന്നിയിലെ മറ്റ് പ്രധാന പ്രവൃത്തികൾ: കുരുമ്പൻമൂഴി പാലം, അറയാഞ്ഞിലി മൺപാലം, പെരുനാട് വിമൻ ആൻഡ് ചിൽഡ്രൻ ആശുപത്രി, ജാക്ക് ഫ്രൂട്ട് പാർക്ക് റാന്നി, പമ്പയിൽ ഫയർ സ്റ്റേഷൻ, അയിരൂർ ജില്ല ആയുർവേദ ആശുപത്രിക്ക് കെട്ടിടം, റാന്നി ട്രാഫിക് പൊലീസ് സ്റ്റേഷൻ,വലിയ കാവ് റിസർവ് റോഡ്, ഇട്ടിയപ്പാറ -ഒഴുവൻപാറ റോഡ്, ആലപ്ര റിസർവ് റോഡ്, പി.ഡബ്ല്യുഡി കോംപ്ലക്സ്, കോട്ടാങ്ങൽ പഞ്ചായത്ത് കെട്ടിടം, വടശ്ശേരിക്കര വ്യാപാരസമുച്ചയം, പെരുനാട് മിനി സിവിൽ സ്റ്റേഷൻ മൂന്നാം ഘട്ടം. തെള്ളിയൂർക്കാവ് പടയണി കോലപ്പുര, നീരാട്ടുകാവ് കുടിവെള്ള പദ്ധതി. Ptl rni _1budget
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story