Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅരിവിതരണം 20 വരെ

അരിവിതരണം 20 വരെ

text_fields
bookmark_border
തിരുവല്ല: 2022 മേയ് ക്വോട്ട മുതൽ പി.എം.ജി.കെ അന്ത്യയോജന റേഷൻ കാർഡ് ഉടമകൾക്ക് ലഭിച്ചിരുന്ന ഗോതമ്പ് ഒഴിവാക്കി പകരം അരി അനുവദിച്ചത് കൈപ്പറ്റാൻ സാധിക്കാതിരുന്ന ഉപഭോക്താക്കൾ അവരുടെ വിഹിതമായ ഒരുകിലോ അരി ഈമാസം 20 വരെ റേഷൻ കടകളിൽനിന്ന്​ കൈപ്പറ്റാവുന്നതാണ്. പദ്ധതിപ്രകാരം ഈമാസം മുതൽ അഞ്ചുകിലോ അരി ലഭിക്കുന്നതാണെന്ന് തിരുവല്ല താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. യോഗക്ഷേമസഭ പൊതുയോഗം തിരുവല്ല: യോഗക്ഷേമസഭ തിരുവല്ല ഉപസഭയുടെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ജില്ല പ്രസിഡന്‍റ്​ ഹരികുമാർ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. 2022-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ: വിഷ്ണു നമ്പൂതിരി (പ്രസി), കൃഷ്ണൻ നമ്പൂതിരി (സെക്ര), രാജഗോപാലൻ നമ്പൂതിരി (ട്രഷ). എൻ.സി.പി സ്ഥാപകദിനാഘോഷം തിരുവല്ല: എൻ.സി.പി 24ാമത് സ്ഥാപകദിനം തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. വൃക്ഷത്തൈ നട്ട്​ ജില്ല പ്രസിഡന്‍റ്​ ജിജി വട്ടശ്ശേരിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ വിജി നൈനാൻ അധ്യക്ഷത വഹിച്ചു. ജോസ് കുറഞ്ഞൂർ, എം.ബി. നൈനാൻ, ഹബീബ് റാവുത്തർ. എം.എൻ. ശിവൻകുട്ടി, റെജി തിരുവറ്റാൽ, സാബു ഐസക്, സജി വർഗീസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story