Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭക്ഷ്യസുരക്ഷ പാക്കേജ്...

ഭക്ഷ്യസുരക്ഷ പാക്കേജ് ​2

text_fields
bookmark_border
സുരക്ഷിതമാകണം സൂക്ഷിക്കൽ ഇറച്ചിയും മീനും വെറുതെയൊരു പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ്​ ഫ്രിഡ്ജിന്‍റെ ഫ്രീസറിൽ കയറ്റിവെച്ചാൽ സുരക്ഷിതമായി സൂക്ഷിക്കലാകില്ല. പ്രത്യേകം ഫ്രീസറിൽ മൈനസ്​ 18 ഡിഗ്രി തണുപ്പിൽ വേണം ഇവ സൂക്ഷിക്കാൻ. എന്നാൽ, മാത്രമേ സൂക്ഷ്മാണുക്കൾ കയറി അവ കേടാകാതിരിക്കൂ. ഇത്തരത്തിൽ ഫ്രീസറിൽ വെക്കുമ്പോൾ കണ്ടെയ്നർ ബോക്സിന് പുറത്ത് തീയതി ഉൾപ്പെടെ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. ഇടക്കിടെ തണുപ്പ് കൃത്യമാണെന്ന് ഉറപ്പുവരുത്തണം. പല ഹോട്ടലുകളിലും ഈ നിബന്ധന പാലിക്കുന്നില്ല. ഇതുകാരണം പച്ചമാംസം പെട്ടെന്ന് കേടാകും. ഫ്രീസറുകൾക്ക് വൃത്തിയില്ലാത്തത് മറ്റൊരു വലിയ വെല്ലുവിളിയാണ്. വെറുതെ ഒരു രൂപയുടെ പ്ലാസ്റ്റിക്​ കവറിൽ പൊതിഞ്ഞ് മാംസം ഫ്രിഡ്ജിൽ കയറ്റി സൂക്ഷിക്കുന്നതും ഫ്രീസറിൽ തണുപ്പ് കൃത്യമാക്കാതെ വെക്കുന്നതും സാധാരണകാഴ്ച. ഇത്തരത്തിൽ കവറിലാക്കി ഇറച്ചിയും മറ്റും സൂക്ഷിക്കുന്ന ഫ്രിഡ്ജിലാകും മാവും പാലും മാരിനേറ്റ് ചെയ്തതും പഴയഭക്ഷണവും ഒക്കെ സൂക്ഷിക്കുന്നത്. ബാക്ടീരിയ പോലുള്ള സൂക്ഷ്മാണുക്കൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കയറാൻ ഇതിലും നല്ല സൗകര്യം ചെയ്തുകൊടുക്കാനില്ല. വെജ്, നോൺ വെജ് ഭക്ഷണപദാർഥങ്ങൾക്കും അതിനായി ഉപയോഗിക്കുന്ന സാധനങ്ങളും ഒരുമിച്ച് ഫ്രിഡ്ജിലും മറ്റും സൂക്ഷിക്കാനും പാടില്ല. ശ്രദ്ധവേണം മയോണൈസിനെ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഏറെ ശ്രദ്ധവേണം. കോൾഡ്​ സോസ്​ ആയ മയോണൈസും സലാഡും ഒക്കെ പെട്ടെന്ന് കേടാവുന്നതാണ്. ഫ്രിഡ്ജിൽ നാല് ഡിഗ്രിയിൽ തണുപ്പിച്ച് വേണം പച്ചമുട്ടയിൽ ഉണ്ടാക്കുന്ന മയോണൈസ് സൂക്ഷിക്കാൻ. റൂമിലെ ചൂടിൽ ഒന്ന് രണ്ട് മണിക്കൂർകൊണ്ട് മയോണൈസിൽ ബാക്ടീരിയ പെരുകും. മുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്നത് നാല് മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കാനും പാടില്ല. മാർക്കറ്റിൽനിന്ന് വാങ്ങുന്ന പാസ്​ച്വറൈസ് ചെയ്ത മയോണൈസ് കുറച്ച്​ സുരക്ഷിതമാണെന്ന് പറയാം. ഇതും തുറന്നുകഴിഞ്ഞാൽ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണം. അതും രണ്ട് ദിവസത്തിനകം ഉപയോഗിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story