Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:28 AM IST Updated On
date_range 28 Feb 2022 5:28 AM ISTഅമൃത് 2 കുടിവെള്ള പദ്ധതി: അടൂർ നഗരസഭയിൽ സർവേ തുടങ്ങി
text_fieldsbookmark_border
; നിർമാണോദ്ഘാടനം മാർച്ച് അവസാനം lead അടൂർ: ജലക്ഷാമത്തിന് പരിഹാരമായി കേന്ദ്ര സർക്കാറിന്‍റെ അമൃത് 2 (അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ ) പദ്ധതി അടൂർ നഗരസഭയിലും നടപ്പാക്കും. പദ്ധതി പ്രാവർത്തികമാക്കാൻ പുതിയ ജല സർവേ തുടങ്ങിയതായി നഗരസഭ അധ്യക്ഷൻ ഡി. സജി പറഞ്ഞു. പദ്ധതിക്കായി 6.56 കോടിയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. നഗരസഭയിലെ എല്ലാ വീടുകളിലും എല്ലാ സമയത്തും വെള്ളമെത്തുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇതിനായി ജല അതോറിറ്റിയാണ് നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത്. നിലവിലുള്ള കണക്ഷനുകൾ ഏതൊക്കെ മേഖലകളിലുണ്ട് തുടങ്ങിയ റിപ്പോർട്ടുകൾ എടുക്കും. ഒപ്പം നഗരത്തിൽ ശരാശരി വേണ്ട വെള്ളത്തിന്റെ അളവും രേഖപ്പെടുത്തും. പൈപ്പ് ലൈൻ ഉണ്ടെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്താറില്ല. ഇതിനെ മുന്നിൽ കണ്ട് പമ്പ് ഹൗസിൽനിന്നും വെള്ളം പമ്പ് ചെയ്യുന്ന അളവ് വർധിപ്പിക്കാനും നടപടികൾ സ്വീകരിക്കുന്നുണ്ട്. കൂടാതെ ജലസംഭരണികൾ നിർമിക്കാനും ആലോചന ഉണ്ട് .ആദ്യ ഘട്ടത്തിൽ നഗരസഭയിൽ ജലക്ഷാമം കൂടുതൽ നേരിടുന്ന ഉയർന്ന പ്രദേശങ്ങളിലെയും പട്ടികജാതി കോളനികളിലെയും വീടുകളിലാണ് വെള്ളമെത്തിക്കുക. തുടർന്ന് 28 വാർഡുകളിലും വെള്ളമെത്തിക്കുകയെന്നതാണ് ലക്ഷ്യം. മാർച്ച് അവസാനം പദ്ധതിയുടെ നിർമാണം ആരംഭിക്കും. 2026 നുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story