Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:33 AM IST Updated On
date_range 10 Feb 2022 5:33 AM ISTകുടിവെള്ളം - പ്രതികരണം 2 പരാതി പറഞ്ഞ് മടുത്തു
text_fieldsbookmark_border
പത്തനംതിട്ട: ഒരിത്തിരി കുടിവെള്ളത്തിന് മാസങ്ങളായി പരാതി പറഞ്ഞ് ജനങ്ങളും ജനപ്രതിനിധികളും മടുത്തു. കുമ്പഴ മേഖലയാകെ കടുത്ത ജലക്ഷാമം നേരിടുകയാണ്. ജല അതോറിറ്റിയോട് പറഞ്ഞാലോ നൂറുനൂറ് ന്യായങ്ങളാണ്. കിണറ്റിൽ ചളി, റോഡ്പണി, പൈപ്പ് പൊട്ടൽ എന്നീ മറുപടികളാണ്. ഇതുകേട്ട് നാട്ടുകാർ മടുത്തു. ജനപ്രതിനിധികൾ എക്സിക്യൂട്ടിവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവരെ വിളിച്ചാൽ ഫോൺപോലും എടുക്കില്ല. നഗരസഭ 16ാം വാർഡിൽ പള്ളിപ്പടി, മുക്കട പുഴ, കളീക്കൽ പടി, പ്ലാവേലി, പുരയിടത്തിൽ പടി, കാക്കതോട്ടം, മാമ്പറ പടി സ്ഥലങ്ങളിൽ പത്തനംതിട്ട പമ്പ് ഹൗസിൽനിന്നാണ് വെള്ളം ലഭിക്കുന്നത്. വർഷങ്ങളായി ഈ പ്രദേശത്ത് ജലവിതരണം താറുമാറാണ്. ഈ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ കൗൺസിലർമാരുടെ നേതൃത്വത്തിൽ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ജലവിഭവ മന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. Photo: ജെറി അലക്സ്, നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
