Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTമൂന്ന് മരണംകൂടി: 196പേര്‍ രോഗമുക്തരായി
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നുപേർകൂടി മരിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന പള്ളിക്കല്‍ സ്വദേശി (69), ഏനാത്ത് സ്വദേശി (70), തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കാവുംഭാഗം സ്വദേശിനി (51) എന്നിവരാണ് മരിച്ചത്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ 57പേര്‍ മരിച്ചു. -B196 പേര്‍ രോഗമുക്തരായി-B. ഇതിനിടെ -B25പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. -Bഒരാള്‍ വിദേശരാജ്യത്തുനിന്ന് വന്നതും 24പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത ഒമ്പതുപേരുണ്ട്. 2067 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. രോഗബാധിതരുടെ വിവരം: തിരുവല്ല-6, ചെറുകോല്‍-1, ഏറത്ത് -3, എഴുമറ്റൂര്‍-1, ഏഴംകുളം-1, കടമ്പനാട്-1, കടപ്ര-1, കല്ലൂപ്പാറ-1, കോട്ടാങ്ങല്‍-1, കുളനട-1, കുറ്റൂര്‍-1, മല്ലപ്പള്ളി-1, പള്ളിക്കല്‍-1, പ്രമാടം-1, റാന്നി-1, റാന്നി-പഴവങ്ങാടി-2, മറ്റ് ജില്ലക്കാര്‍-1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story