Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:40 AM IST Updated On
date_range 17 March 2022 5:40 AM ISTശുദ്ധജല പദ്ധതി ഉദ്ഘാടനം 19ന്
text_fieldsbookmark_border
കോഴഞ്ചേരി: അയിരൂര്‍ പഞ്ചായത്തിലെ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനവും എഴുമറ്റൂര്‍ കൊറ്റന്‍കുടി ഭാഗത്തെ ശുദ്ധജലവിതരണ പദ്ധതിയുടെ ഉദ്ഘാടനവും 19ന് രാവിലെ 11ന് മന്ത്രി റോഷി അഗസ്റ്റിന്‍ അയിരൂര്‍ ചെറുകോല്‍പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നിർവഹിക്കും. അയിരൂര്‍ പഞ്ചായത്തിലെ ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ആരംഭിച്ച അയിരൂര്‍ കാഞ്ഞീറ്റുകര ശുദ്ധജല വിതരണ പദ്ധതി 32 കോടി വിനിയോഗിച്ച് ഒന്നും രണ്ടും ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇനി 3128 കുടുംബങ്ങള്‍ക്ക് അയിരൂര്‍ പഞ്ചായത്തില്‍ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കണം. 15 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കണം. ഇതിനായി ജലജീവന്‍ മിഷന്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഒമ്പതു കോടി രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട്. ഈ പ്രവൃത്തിയുടെ നിര്‍മാണ ഉദ്ഘാടനമാണ് നടക്കുന്നത്. ഉയര്‍ന്ന പ്രദേശമായ എഴുമറ്റൂര്‍ പഞ്ചായത്തിലെ കൊറ്റന്‍കുടിയില്‍ വലിയ ജല ദൗര്‍ലഭ്യമാണ് നേരിടുന്നത്. ജല്‍ജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി ഒന്നാംഘട്ടമായി 500 പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനായി 3.32 കോടിയുടെയും രണ്ടാംഘട്ടമായി 350 കുടിവെള്ള കണക്ഷനുകള്‍ക്ക് 1.74 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ---------- ഫോട്ടോ PTL 10 IDAM 'ഇടം' ബോധവത്കരണ കാമ്പയിന്‍ ലോഗോ പ്രകാശനം കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരിക്ക് നല്‍കി നിര്‍വഹിക്കുന്നു --------- മെഗാ തൊഴില്‍ മേള 22ന് കോന്നിയിൽ കോന്നി: അഭ്യസ്തവിദ്യർക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാൻ സംസ്ഥാന യുവജന കമീഷന്‍ ഈമാസം 22ന് കോന്നി എൻ.എസ്.എസ് ശ്രീദുര്‍ഗ ഓഡിറ്റോറിയത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. 18നും 40നും മേധ്യ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന കരിയര്‍ എക്സ്പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും കരിയര്‍ എക്സ്പോയില്‍ പങ്കെടുക്കാം. പത്താംക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങള്‍ക്ക് http://www.ksycjobs.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന നേരിട്ട് തൊഴില്‍ മേളയില്‍ അപേക്ഷിക്കാം. ഫോണ്‍: 0471 2308630, 7907565474.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story