Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:39 AM IST Updated On
date_range 18 Aug 2022 12:39 AM ISTമല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേള 19ന്
text_fieldsbookmark_border
മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള 19ന് രാവിലെ 9.30ന് സെന്‍റ് ജോൺസ് ബഥനി ഓർത്തോഡോക്സ് പള്ളി ഹാളിൽ മാത്യു ടി. തോമസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷത വഹിക്കും. ആന്‍റോ ആന്‍റണി എം.പി, പ്രമോദ് നാരായൺ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. നിർമൽ ജ്യോതി സ്കൂൾ ജങ്ഷനിൽനിന്ന് ബഥനി പള്ളി ഹാളിലേക്ക് നടത്തുന്ന വിളംബര റാലി കീഴ് വായ്പൂര് പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് ഫ്ലാഗ്ഓഫ് ചെയ്യും. ആരോഗ്യമേഖലയിലെ നേട്ടങ്ങൾ സംരക്ഷിക്കാനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും വേണ്ടി ബ്ലോക്ക് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് മറ്റ് വകുപ്പുകൾ എന്നിവ ചേർന്നാണ് ആരോഗ്യമേള നടത്തുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ, പ്രദർശനങ്ങൾ, കലാപരിപാടികൾ എന്നിവ നടക്കും. ബ്ലോക്ക് മെംബറും പബ്ലിസിറ്റി കൺവീനറുമായ ലൈല അലക്‌സാണ്ടർ, ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. രശ്മി നായർ രാജഗോപാലൻ, ബി.ഡി.ഒ ലക്ഷ്മി ദാസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story