Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:33 AM IST Updated On
date_range 17 Jan 2022 5:33 AM ISTജില്ല എജുഫെസ്റ്റ് മല്ലപ്പള്ളിയിൽ 19 മുതൽ
text_fieldsbookmark_border
മല്ലപ്പള്ളി: ജില്ല എജുഫെസ്റ്റ് 19 മുതൽ 22 വരെ മല്ലപ്പള്ളിയിൽ നടക്കും. പുസ്തകമേള, ശാസ്ത്രപ്രദർശനം, വിദ്യാഭ്യാസ സെമിനാറുകൾ, ജനപ്രതിനിധികളുടെ വിവരങ്ങളടങ്ങുന്ന കൈപ്പുസ്തക പ്രകാശനം എന്നിവയും നടക്കുമെന്ന് സംഘാടക സമിതി വൈസ് ചെയർമാൻ പ്രഫ. ജേക്കബ് എം. എബ്രഹാം അറിയിച്ചു. പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ വിലക്കിഴിവിൽ ലഭിക്കും. ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതി, ത്രിതല പഞ്ചായത്തുകൾ, സഹകരണ സംഘങ്ങൾ എന്നിവ ഫെസ്റ്റിൽ പങ്കെടുക്കും. മണിമലയാറ്റിലെ പാലത്തിന് സമീപം മല്ലപ്പള്ളി ടൗണിൽ യൂനിയൻ ക്രിസ്ത്യൻ കൺവെൻഷൻ ഹാളിൽ ബുധനാഴ്ച രാവിലെ പത്തിന് പ്രമോദ് നാരായൺ എം.എൽ.എ മേള ഉദ്‌ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story