Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി മെഡി.കോളജിൽ...

കോന്നി മെഡി.കോളജിൽ ഉപകരണങ്ങൾ വാങ്ങാൻ 19 കോടി

text_fields
bookmark_border
p4 lead *ആദ്യവര്‍ഷ എം.ബി.ബി.എസ് ക്ലാസുകള്‍ ആരംഭിക്കുന്നതിന് സജ്ജമാക്കുക ലക്ഷ്യം കോന്നി: ഗവ. മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ 19,63,90,095 രൂപ കിഫ്ബിയിൽനിന്ന് അനുവദിക്കാൻ നടപടിയായതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഇടപെടലിനെ തുടർന്നാണ് കിഫ്ബി നടപടി സ്വീകരിച്ചത്. എത്രയും വേഗം ഭരണാനുമതി നല്‍കുന്നതിന് ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈറ്റ്‌സിനോട് കിഫ്ബി ആവശ്യപ്പെട്ടിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളജിന്‍റെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 218.39 കോടി അനുവദിച്ചിരുന്നു. അതിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന് പുറമെയാണ് ആദ്യവര്‍ഷ ക്ലാസ് തുടങ്ങുന്നതിന്​ ആവശ്യമായ മികച്ച സൗകര്യം ഒരുക്കുന്നത്. മെഡിക്കൽ കോളജ് വികസനം ആരോഗ്യമന്ത്രി നേരിട്ട് നേതൃത്വം നൽകി വേഗത്തിൽ മുന്നോട്ടു പോകുകയാണെന്ന് എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളജിൽ ആവശ്യത്തിന്​ ഉപകരണങ്ങളില്ലാത്തത്​ കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട്​ ചെയ്തിരുന്നു. വാർത്തയെ തുടർന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ നടത്തിയ ഇടപെടലിനെ തുടർന്നാണ്​ അടിയന്തരമായി തുക അനുവദിച്ചത്​. അത്യാഹിത വിഭാഗം 2.09 കോടി, മാതൃ, നവജാത ശിശു സംരക്ഷണം ഉള്‍പ്പെടെയുള്ള വിഭാഗത്തിന് 2.12 കോടി, മോഡ്യുലാര്‍ ലാബ് 2.47 കോടി, മോഡ്യുലാര്‍ ഓപറേഷന്‍ തിയറ്റര്‍ 1.4 കോടി, ഓപറേഷന്‍ തിയറ്ററിന്​ ആവശ്യമായ മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സംവിധാനം 2.87 കോടി, ബ്ലഡ് ബാങ്ക് 1.15 കോടി, അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി എന്നീ വിഭാഗങ്ങള്‍ക്ക് 3.32 കോടി, മൈക്രോബയോളജി, പത്തോളജി, കമ്യൂണിറ്റി മെഡിസിന്‍ എന്നീ വിഭാഗങ്ങള്‍ക്കായി 1.69 കോടി, ലെക്ചറര്‍ ഹാള്‍, അനാട്ടമി മ്യൂസിയം എന്നിവക്കായി 1.7 കോടി എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്ക് തുക വിനിയോഗിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story