Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂരിൽ 19 വീടുകൾക്ക്...

അടൂരിൽ 19 വീടുകൾക്ക് നാശം

text_fields
bookmark_border
അടൂരിൽ 19 വീടുകൾക്ക് നാശം
cancel
അടൂർ: കനത്ത മഴയിൽ അടൂർ താലൂക്കിൽ 19 വീടുകൾക്ക്​ നാശനഷ്​ടം. 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 148 കുടുംബങ്ങളി​െല 448 പേരാണ് ക്യാമ്പുകളിലുള്ളത്. പള്ളിക്കൽ തെങ്ങമം ഭാഗത്ത് ആറ്​ വീടുകളിൽ വെള്ളം കയറി. ശ്രീവിലാസം കൃഷ്ണകുമാരിയുടെ വീടിന് പുറകിലേക്ക് മണ്ണിടിഞ്ഞുവീണ് വീടിന് ഭാഗികനാശം സംഭവിച്ചു. ഏഴംകുളം പതിനാറാം വാർഡിൽ ഉടയാ​ൻെറ കിഴക്കേതിൽ വീട്ടിൽ തങ്കമ്മക്ക്​ (75) വീടി​ൻെറ മേൽക്കൂര വീണ് പരിക്കേറ്റു. ഏനാദിമംഗലത്ത് നാല് വീടുകൾക്ക് നാശം സംഭവിച്ചു. 46 വീടുകളിൽ വെള്ളം കയറി. ചളിവെള്ളം ഇറങ്ങി നിരവധി വീടുകളിലെ കിണറുകൾ മലിനമായി. അടൂരിൽ ഭിത്തിയിടിഞ്ഞും മറ്റുമായി അഞ്ച് വീടുകൾക്ക് നാശമുണ്ടായി. ചിരണിക്കലിൽ കിണറിന് മുകളിൽ മണ്ണിടിഞ്ഞ്​ വീണു. ഏറത്ത് ഗ്രാമപഞ്ചായത്തിൽ ശ്രീനാരായണപുരം, ചാത്തന്നൂപ്പുഴ, തുവയൂർ വടക്ക് ഭാഗങ്ങളിൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്​. ഞായറാഴ്ചയും തിങ്കളാഴ്ച രാത്രിയിലുമായാണ് സംഭവം. ഏറത്ത് വില്ലേജ് ഓഫിസർ എം.ജെ. ബിജു കിണർ ഇടിഞ്ഞ സ്ഥലങ്ങൾ സന്ദർശിച്ചു. PTL ADR Disaster ഏഴംകുളം 16ാം വാർഡിൽ ഉടയാ​ൻെറ കിഴക്കേതിൽ വീട്ടിൽ തങ്കമ്മയുടെ വീടി​ൻെറ മേൽക്കൂര തകർന്നനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story