Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 5:35 AM IST Updated On
date_range 16 Feb 2021 5:35 AM ISTസ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 18ന്
text_fieldsbookmark_border
റാന്നി: വെച്ചൂച്ചിറ കോളനി ഗവ ഹയർസെക്കൻഡറി സ്കൂളിൻെറയും അയിരൂർ ഗവ.എൽ.പി സ്കൂളിൻെറയും അയിരൂർ ഗവ.എൽ.പി സ്കൂളിൻെറയും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 18 ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. ഒരു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന അയിരൂർ ഗവ എൽ.പി സ്കൂൾ കെട്ടിടത്തിൻെറ നിർമാണോദ്ഘാടനം ഈ അവസരത്തിൽ നടക്കും. രണ്ടിടങ്ങളിലും നടക്കുന്ന യോഗങ്ങളിൽ രാജു എബ്രഹാം എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് അധ്യക്ഷനാകും. കിഫ്ബി വഴി അഞ്ചുകോടി രൂപ ആണ് കെട്ടിട നിർമാണത്തിനായി നൽകിയത്. 50 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽനിന്നും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story