Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോളജ് യൂനിയൻ...

കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്​; 18ൽ 17ഉം നേടി എസ്​.എഫ്​.ഐ

text_fields
bookmark_border
പത്തനംതിട്ട: മഹാത്മഗാന്ധി സർവകലാശാലക്ക്​കീഴിലെ ജില്ലയിലെ കോളജുകളിൽ നടന്ന യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക്​ ജയം. 18 കോളജുകളിൽ 17 ഇടത്തും എസ്.എഫ്.ഐ വിജയിച്ചു. വിവിധ കോളജുകളിലായി 30 യൂനിവേഴ്‌സിറ്റി യൂനിയൻ കൗൺസിലർമാർ തെരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട ചുട്ടിപ്പാറ ഫിഷറീസ്, ചുട്ടിപ്പാറ ബി.കോം കോളജ്‌, എസ്.എ.എസ് കോളജ്‌ കോന്നി, എസ്‌.എൻ.ഡി.പി കോളജ്‌ കോന്നി, സെന്‍റ്​ തോമസ് കോളജ് കോന്നി, മുസ്‌ലിയാർ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളജ്‌, വി.എൻ.എസ്‌ കോന്നി, ബി.എ.എം തുരുത്തിക്കാട്‌, ഐ.എച്ച്.ആർ.ഡി തണ്ണിത്തോട്‌, എസ്.എൻ കോളജ്‌ ചിറ്റാർ, സെന്‍റ്​ തോമസ് കോളജ്‌ കോഴഞ്ചേരി, സെന്‍റ്​ തോമസ് കോളജ്‌ റാന്നി, സെന്‍റ്​ തോമസ്‌ കോളജ്‌ ഇടമുറി, തിരുവല്ല മാർത്തോമ കോളജ്‌, ഡി.ബി പമ്പ, സെന്‍റ്​ തോമസ് കോളജ് ഓഫ് അഡ്വാൻസ്ഡ്‌ സ്റ്റഡീസ്- മല്ലപ്പള്ളി എന്നിവിടങ്ങളിൽ എസ്‌.എഫ്‌.ഐ യൂനിയൻ നിലനിർത്തി. ഇലന്തൂർ ഗവ. കോളജിൽ മാത്രമാണ് കെ.എസ്.യു വിജയിച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ 14ൽ 13സീറ്റിലും എസ്.എഫ്.ഐക്ക്​ എതിരുണ്ടായില്ല. ചെയർമാൻ സ്ഥാനത്തേക്ക്‌ മാത്രമാണ്‌ ഇവിടെ തെരഞ്ഞെടുപ്പ്‌ നടന്നത്‌.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story