Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രളയത്തിൽ...

പ്രളയത്തിൽ മല്ലപ്പള്ളിയിൽ 1632 വിടുകളിൽ വെള്ളം കയറി 12.78 കോടിയുടെ നഷ്​ടം

text_fields
bookmark_border
മല്ലപ്പള്ളി: ഈ മാസം 18ന്​ മണിമലയാർ കരകവിഞ്ഞൊഴുകിയതിനെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ താലൂക്കിൽ 1632 വീടുകളിൽ വെള്ളം കയറി. 12.78 കോടി രൂപയുടെ നാശനഷ്​ടം ഉണ്ടായതായാണ്​ റവന്യൂ വകുപ്പി​ൻെറ കണക്ക്​. ഏറ്റവും കൂടുതൽ നാശനഷ്​ടം കോട്ടാങ്ങൽ പഞ്ചായത്തിലാണ്​. 1632 വീടുകളിൽ വെള്ളം കയറിയതിൽ 462 വീടുകൾക്കാണ് നാശമുണ്ടായത്. റവന്യൂ വകുപ്പി​ൻെറ പ്രാഥമിക കണക്ക്​ പ്രകാരമാണ് ഈ നഷ്​ടം. കൃഷി, മൃഗസംരക്ഷണം, ​െഡയറി ഡവലപ്മൻെറ്, പൊതുമരാമത്ത് വകുപ്പുകളുടെ നഷ്​ടം തിട്ടപ്പെടുത്തിയിട്ടില്ല. കണക്ക് പൂർത്തിയാകുമ്പോൾ നഷ്​ടത്തി​ൻെറ കണക്ക് ഇനിയും ഉയരും. കോട്ടാങ്ങൽ പഞ്ചായത്തിൽ 466 വീടുകളിൽ വെള്ളം കയറി. അതിൽ 128 വീടുകൾക്ക്​ നാശമുണ്ടായി. മൂന്ന് കോടി 61 ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. കല്ലൂപ്പാറ പഞ്ചായത്തിൽ 380 വിടുകളിൽ വെള്ളം കയറി. 89 വീടുകൾക്ക് നാശമുണ്ടായി 2.79 കോടി നഷ്​ടം കണക്കാക്കുന്നു. പുറമറ്റം പഞ്ചായത്തിൽ 281 വിടുകളിൽ വെള്ളം കയറിയതിൽ 35 വീടുകൾക്ക് നാശവും 1.75 കോടിയുടെ നഷ്​ടവും മല്ലപ്പള്ളി പഞ്ചായത്തിൽ 323 വീടുകളിൽ വെള്ളം കയറിയതിൽ 130 വീടുകൾക്ക് നാശവും 291 കോടിയുടെ നഷ്​ടവും ആനിക്കാട് പഞ്ചായത്തിൽ 182 വീടുകളിൽ വെള്ളം കയറിയതിൽ 80 വീടുകൾക്ക് നാശവും 171 കോടിയുടെ നഷ്​ടവും കണക്കാക്കുന്നു. കോട്ടാങ്ങൽ പഞ്ചായത്തിൽ 89,83,868 രൂപയുടെ കൃഷി നാശമുണ്ടായി. മൃഗസംരക്ഷണ മേഖലയിൽ എട്ട്​ ലക്ഷം രൂപയുടെ നഷ്​ടവും ഉണ്ടായിട്ടുണ്ട്. താലൂക്കിൽ വ്യാപാര മേഖലയിലുണ്ടായ നഷ്​ടം ആറ് കോടിയിൽ ഏറെയാണ്. 355 വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. റവന്യൂ വകുപ്പി​ൻെറ 13 സംഘങ്ങളാണ് പ്രാഥമിക കണക്ക് തയാറാക്കിയത്. അഞ്ച് സംഘമാണ് കോട്ടാങ്ങലിൽ കണക്കെടുപ്പ് നടത്തിയത്. കല്ലൂപ്പാറ-പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോമളം പാലത്തി​ൻെറ അപ്രോച്ച് റോഡ് 75 മീറ്ററും സ്ഥലവും ഒലിച്ചു പോയതിൽ രണ്ടുകോടിയുടെ നഷ്​ടം ഉണ്ടായി. 395 പേരാണ് 18 ക്യാമ്പുകളിലായി കഴിഞ്ഞിരുന്നത്. രണ്ട് ക്യാമ്പുകളിലായി 16 പേർ ഇപ്പോഴും കഴിയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story